നാടകീയം നരെയ്ന്‍ എറിഞ്ഞ അവസാന ഓവര്‍, ഒടുവില്‍ മില്ലി മീറ്റര്‍ വ്യത്യാസത്തില്‍ പഞ്ചാബ് തോറ്റു

First Published Oct 10, 2020, 8:01 PM IST

അബുദാബി: ഇങ്ങനെ തോല്‍ക്കാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മാത്രമെ കഴിയൂ. ഒമ്പത് വിക്കറ്റ് ശേഷിക്കെ മൂന്നോവറില്‍ ജയിക്കാന്‍ 22 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ക്രീസില്‍ 54 പന്തില്‍ 70 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഒമ്പത് പന്തില്‍ 16 റണ്‍സുമായി നിക്കോളാസ് പുരാനും.

നരെയ്ന്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ പുരാന്‍ ക്ലീന്‍ ബൗള്‍ഡായതോടെ ആ ഓവറില്‍ വമ്പനടിക്ക് പഞ്ചാബ് തുനിഞ്ഞില്ല. ഫലമോ ആ ഓവറില്‍ കിട്ടിയത് രണ്ട് റണ്‍സ് മാത്രം. ഇവിടെനിന്നാണ് പഞ്ചാബ് സ്വയം കുഴി തോണ്ടിതുടങ്ങിയത്.
undefined
പ്രസിദ്ധ കൃഷ്ണയായിരുന്നു കൊല്‍ക്കത്തക്കായി 19-ാം ഓവര്‍ എറിയാനെത്തിയത്. ആ ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയ പ്രസിദ്ധ് നാലാം പന്തില്‍ സിമ്രാന്‍ സിംഗിനെ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. അപ്പോഴും കെ എല്‍ രാഹുല്‍ ക്രീസിലുണ്ടെന്ന ധൈര്യം പഞ്ചാബിനുണ്ടായിരുന്നു. പോരാത്തതിന് ക്രീസിലെത്തിയത് ഗ്ലെന്‍ മാക്സ്‌വെല്ലും.
undefined
എന്നാല്‍ ഓവറിലെ അവസാന പന്തില്‍ പ്രസിദ്ധ് എറിഞ്ഞ ലോ ഫുള്‍ട്ടോസ് വിക്കറ്റിലേക്ക് അടിച്ചിട്ട് രാഹുല്‍ ബൗള്‍ഡായതോടെ പഞ്ചാബ് തോല്‍വി മണത്തു.
undefined
നരെയ്ന്‍ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാക്സ്‌വെല്ലും മന്‍ദീപ് സിംഗുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ മാക്സ്‌വെല്‍ രണ്ട് റണ്‍സെടുത്തു.
undefined
അടുത്ത പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും മാക്സ്‌വെല്ലിന് പിഴച്ചു. തന്ത്രപൂര്‍വം പന്തിന്‍റെ വേഗം കുറച്ച നരെയ്ന്‍ റണ്‍സ് വഴങ്ങിയില്ല.മൂന്നാം പന്തില്‍ ക്ഷമകെട്ട് മാക്സ്‌വെല്‍ റിവേഴ്സ് സ്വീപ്പിലൂടെ എക്സ്ട്രാ കവറിന് മുകലിൂടെ ബൗണ്ടറി നേടി. ജയിക്കാന്‍ മൂന്ന് പന്തില്‍ എട്ട് റണ്‍സ്.
undefined
നാലാം പന്തിലും ആഞ്ഞടിക്കാന്‍ മാക്സ്‌വെല്‍ ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ തട്ടിയില്ല. ഒരു റണ്‍സ് ലെഗ് ബൈ ഓടിയെടുത്ത പഞ്ചാബ് വിജയലക്ഷ്യം രണ്ട് പന്തില്‍ ഏഴാക്കി കുറച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ സ്ലോഗ് സ്വീപ്പിലൂടെ സിക്സിന് ശ്രമിച്ച മന്‍ദീപിന് പിഴച്ചു. സ്ക്വയര്‍ ലെഗ്ഗില്‍ പകരക്കാരന്‍ പീല്‍ഡര്‍ ക്രിസ് ഗ്രീനിന് അനായാസ ക്യാച്ച്.
undefined
അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ ഏഴ് റണ്‍സ്. സിക്സ് അടിച്ചാല്‍ ടൈ. സ്ട്രൈക്കര്‍ എന്‍ഡില്‍ ഗ്ലെന്‍ മാക്സ്‌വെല്‍. ഓഫ് സ്റ്റംപിന് പുറത്ത് വൈഡായി പന്തെറിഞ്ഞ നരെയ്നെ എക്സ്ട്രാ കവറിന് മുകളിലൂടെ പറത്തി. എന്നാല്‍ മില്ലി മീറ്ററുകളുടെ വ്യത്യാസത്തില്‍ ബൗണ്ടറിക്ക് തൊട്ടരികെ പിച്ച് ചെയ്ത പന്ത് ബൗണ്ടറി കടന്നു. കൊല്‍ക്കത്തക്ക് രണ്ട് റണ്‍സിന്‍റെ നാടകീയ ജയം.
undefined
രണ്ട് റണ്‍സിന്‍റെ നാടകീയ ജയവുമായി കൊല്‍ക്കത്ത പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തുടര്‍ച്ചയായ ആറാം തോല്‍വിയുമായി പഞ്ചാബ് വീണ്ടും തലകുനിച്ച് മടങ്ങി.
undefined
click me!