പുകഞ്ഞ കൊള്ളി പുറത്തു തന്നെ; റെയ്നയ്ക്ക് മുമ്പില്‍ വാതിലുകളടച്ച് ചെന്നൈ

Published : Sep 26, 2020, 05:51 PM ISTUpdated : Sep 26, 2020, 05:57 PM IST

ദുബായ്: സുരേഷ് റെയ്നയ്ക്ക് മുന്നിൽ വാതിലടച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. നാട്ടിലേക്ക് മടങ്ങിയ താരത്തെ തിരിച്ചുവിളിക്കില്ലെന്ന് സിഎസ്കെ, സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചു.

PREV
110
പുകഞ്ഞ കൊള്ളി പുറത്തു തന്നെ; റെയ്നയ്ക്ക് മുമ്പില്‍ വാതിലുകളടച്ച് ചെന്നൈ

യുഎഇയിലെ ഹോട്ടൽ സൗകര്യങ്ങളിൽ അതൃപ്തനായാണ് ചെന്നൈ ബാറ്റിംഗ് നിരയിലെ നെടുന്തൂണായിരുന്ന സുരേഷ് റെയ്ന ഐപിഎല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് നാട്ടിലേക്ക് തിരിച്ചത്.

210

എന്നാല്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ ചെന്നൈ ബാറ്റിംഗ് നിര വിമര്‍ശനം നേരിടുമ്പോള്‍ ടീമിലെ 'ചിന്നതല'യുടെ മടങ്ങിവരവിനായി ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് റെയ്നക്ക് മുന്നില്‍ ചെന്നൈ വാതിലുകള്‍ കൊട്ടിയടച്ചത്.

310

ധോണിക്ക് നൽകിയതു പോലെ ബാൽക്കണിയുള്ള ഹോട്ടൽ മുറി ലഭിക്കാത്തതിലായിരുന്നു റെയ്നയുടെ പിണക്കം.

410

നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം റെയ്ന സ്വയം എടുത്തതാണ്. ആ തീരുമാനത്തെ മാനിക്കുന്നതായും തിരിച്ചുവരവിനെ കുറിച്ച് ആലോചിക്കില്ലെന്നും സിഎസ്കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

510

അതേസമയം മോശം തുടക്കത്തിൽ നിന്ന് കരകയറാന്‍ സിഎസ്കെയ്ക്ക് കഴിയുമെന്നും വിശ്വനാഥന്‍ പറഞ്ഞു.

610

അടുത്ത ബന്ധുകളുടെ കൊപാതകവും റെയ്ന ഐപിഎല്‍ മതിയാക്കി പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാനുള്ള കാരണമായി പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ദുബായില്‍ ടീമിന് താമസിക്കാനായി ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ ടീം ക്യാപ്റ്റനായ ധോണിക്ക് നല്‍കിയ അതേ സൗകര്യമുള്ള മുറി തനിക്കും നല്‍കണമെന്ന ആവശ്യം ടീം മാനേജ്മെന്‍റ്  നിരസിച്ചതാണ് പ്രധാന കാരണമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

710

നാട്ടില്‍ തിരിച്ചെത്തിയ റെയ്ന പരിശീലനം പുനരാരംഭിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ  പങ്കുവെച്ചിരുന്നു.

810

ചെന്നൈ ടീമിലേക്ക് തിരിച്ചുവരവിന് സന്നദ്ധത പ്രകടിപ്പിച്ച് റെയ്ന, ധോണിയെ വിളിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.

910

193 ഐപിഎൽ മത്സരങ്ങളില്‍ 5368 റൺസ് നേടിയ റെയ്നയാണ് ലീഗില്‍ ചെന്നൈയുടെ ടോപ് സ്കോറര്‍.

1010

ഐപിഎല്ലിന് തൊട്ടു മുമ്പ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories