2019 ല്‍ ഓണം ബംമ്പറിലൂടെ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായത് ആറ് സുഹൃത്തുക്കളായിരുന്നു. കൂട്ടത്തിലൊരാള്‍ ഇന്നില്ലെങ്കിലും മറ്റ് അഞ്ച് പേരും ഇന്നും പഴയ മുതലാളിയുടെ വിശ്വസ്ഥരായ തൊഴിലാളികള്‍ തന്നെ. ഇന്നും കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ് അവരഞ്ചു പേരും. തൃശൂർ പറപ്പൂർ പുത്തൂർ ഹൗസിൽ റോണി, തൃശൂർ അന്നമനട പാലിശേരി കരോട്ടപ്പുറം വീട്ടിൽ സുബിൻ തോമസ്, കോട്ടയം വൈക്കം അംബികാ മാർക്കറ്റ് കുന്തത്തിൽ ചിറയിൽ വിവേക്, കൊല്ലം ശാസ്താംകോട്ട മനക്കര ശാന്തിവിലാസത്തിൽ റംജിൻ, ചവറ തോട്ടിന് വടക്ക് രാജീവത്തിൽ രാജീവൻ, ചവറ തെക്ക് വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് എന്നിവരാണ് ആ കോടിപതികള്‍. TM 160869 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം.
ആറ് പേരിൽ ഒരാളായ രാജീവൻ ഹൃദയാഘാതം മൂലം മരിച്ചു. രാജീവൻ ഒപ്പമില്ലല്ലോ എന്ന സങ്കടം മാത്രമാണ് ഇവർക്കിപ്പോൾ. നികുതി പിടിച്ച ശേഷം ഓരോരുത്തരും 1.26 കോടി വീതം പങ്കിട്ടെടുത്തു. ചിലർ ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിച്ചു. അത്യാവശ്യത്തിന് മാത്രം തുക ചെലവാക്കി ബാക്കി പണം എല്ലാവരും ബാങ്കിൽ നിക്ഷേപിച്ചു. പെട്ടെന്നൊരാവശ്യം വന്നാല്‍ എടുക്കാമല്ലോയെന്നാണ് അവരെല്ലാവരും പറയുന്നത്.