സാധാരണക്കാര്‍ക്ക് പ്രവേശനമില്ല; 24 മണിക്കൂറും കനത്ത സുരക്ഷ; ലോകത്തിലെ ഏറ്റവും നിഗൂഢമായ സീക്രട്ട് സ്ഥലങ്ങൾ

Published : Feb 15, 2026, 03:10 PM IST

ലോകത്ത് സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ചില സ്ഥലങ്ങളുണ്ട്. സുരക്ഷാ കാരണങ്ങൾ മാത്രമല്ല, ലോകത്തിൻ്റെ തന്നെ സുരക്ഷ, പ്രതിരോധ സംവിധാനങ്ങൾ, നിർണായക വിവരങ്ങൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നതുകൊണ്ടാണ് ഈ സ്ഥലങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുന്നത്.

PREV
17
ഏരിയ 51
അമേരിക്കയിലെ നെവാഡ മരുഭൂമിയിലാണ് അതീവ രഹസ്യമായ ഏരിയ 51 സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രത്യേകതരം യുദ്ധവിമാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ആയുധധാരികളായ സൈനികരും ഡ്രോണുകളും സാറ്റലൈറ്റ് നിരീക്ഷണ സംവിധാനങ്ങളും ഈ പ്രദേശം മുഴുവൻ സമയവും നിരീക്ഷിക്കുന്നു. അനുമതിയില്ലാതെ ആരെങ്കിലും അടുത്തേക്ക് പോയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും.
27
ഷാങ്ഹായ് സ്മാർട്ട് ഗ്രിഡ്
ചൈനയിലെ ഏറ്റവും ആധുനികമായ വൈദ്യുതി വിതരണ ശൃംഖലയാണ് ഷാങ്ഹായ് സ്മാർട്ട് ഗ്രിഡ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റാ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ലക്ഷക്കണക്കിന് സിസിടിവി ക്യാമറകൾ ഇവിടെയുണ്ട്. ഓരോ ചലനവും നിരീക്ഷിക്കപ്പെടുന്നു. സിസ്റ്റത്തിൽ ചെറിയൊരു പിഴവ് വന്നാൽ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നതിനാൽ സുരക്ഷ അതി ശക്തമാണ്.
37
ഷൈൻ മൗണ്ടൻ കോംപ്ലക്സ്
അമേരിക്കയിലെ ഒരു പ്രധാന ആണവ പ്രതിരോധ കേന്ദ്രമാണ് ഷൈൻ മൗണ്ടൻ കോംപ്ലക്സ്. ആണവ ആക്രമണങ്ങളെപ്പോലും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഭൂമിക്കടിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ കേന്ദ്രത്തിൻ്റെ ഗേറ്റുകൾക്ക് ഏകദേശം 25 ടൺ ഭാരമുണ്ട്. പുറംലോകവുമായി പൂർണ്ണമായും ബന്ധം വിച്ഛേദിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിൻ്റെ നിർമ്മാണം. അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശിക്കുന്നത് അസാധ്യമാണ്.
47
വത്തിക്കാൻ സീക്രട്ട് ആർക്കൈവ്സ്
ലോകത്തിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ള രേഖകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലമായാണ് വത്തിക്കാൻ സീക്രട്ട് ആർക്കൈവ്സ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മതപരമായ രേഖകളാണ് ഇവിടെ ഭദ്രമാക്കിയിരിക്കുന്നത്. വളരെ കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. ഓരോ നീക്കവും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുന്നുണ്ടാകും.
57
കൊറിയൻ സൈനികരഹിത മേഖല
ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയിലുള്ള അതീവ സംഘർഷ സാധ്യതയുള്ള പ്രദേശമാണിത്. കൊറിയൻ സൈനികരഹിത മേഖല (DMZ) എന്നറിയപ്പെടുന്ന ഇവിടെ ഇരുവശത്തും സൈന്യത്തെ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. എപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ 24 മണിക്കൂറും കനത്ത നിരീക്ഷണത്തിലാണ് ഈ പ്രദേശം.
67
ഗൂഗിൾ ഡാറ്റാ സെൻ്റർ
ലോകമെമ്പാടുമുള്ള ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് ഗൂഗിളിൻ്റെ 'ദി ഡാലസ്' ഡാറ്റാ സെൻ്റർ. ബയോമെട്രിക് ലോക്കുകൾ, മോഷൻ സെൻസറുകൾ, ക്യാമറകൾ എന്നിവ ഇവിടുത്തെ സുരക്ഷ ശക്തമാക്കുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇവിടേക്ക് നേരിട്ട് പ്രവേശനാനുമതിയുള്ളൂ.
77
സ്വാൽബാർഡ് സീഡ് വോൾട്ട്
നോർവേയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ വിത്ത് ബാങ്കാണ് സ്വാൽബാർഡ് സീഡ് വോൾട്ട്. ലോകമെമ്പാടുമുള്ള പ്രധാന വിളകളുടെ വിത്തുകൾ ഇവിടെ സംരക്ഷിക്കുന്നു. പ്രകൃതിദുരന്തങ്ങളോ യുദ്ധങ്ങളോ ഉണ്ടായാലും ഭാവിയിൽ വിളകൾ പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കും. ഭൂമിക്കടിയിൽ നിർമ്മിച്ച ഈ കേന്ദ്രം അതീവ സുരക്ഷയോടെയാണ് പ്രവർത്തിക്കുന്നത്.
Read more Photos on
click me!

Recommended Stories