അക്ഷയ തൃതീയക്ക് ഇനി മണിക്കൂറുകൾ, നയാപൈസ കുറയാതെ സ്വ‍ർണ വില; കേരളത്തിലെ ഇന്നത്തെ വിലയറിയാം

Published : Apr 18, 2026, 10:23 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വലിയ വർധനവ് രേഖപ്പെടുത്തി. ഒരു പവന് 600 രൂപയാണ് കൂടിയിരിക്കുന്നത്. എന്നാൽ 15 പ്രമുഖ ബാങ്കുകൾക്ക് സ്വർണവും വെള്ളിയും നേരിട്ട് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് വിപണിയിൽ നിർണായക മാറ്റങ്ങൾക്ക് വഴിവെക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർ‍ണ വിലയിൽ ഇന്ന് വീണ്ടും വ‍ർ‌ധനവ്. ഇന്ന് ഒരു 22 കാരറ്റ് ഒരു ഗ്രാം സ്വ‍‍ർ‍ണത്തിന് 75 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വ‍ർണത്തിന്റെ വില 14,280 രൂപയായി. ഒരു പവന് 600 രൂപ വ‍‍‌‍‍‍ർധിച്ച് 1,14,240 രൂപയായി ഇന്നത്തെ വില. ഇന്നലെ രാവിലെ ഒരു പവൻ സ്വ‍‍‌ർണത്തിന് 1,13,080 രൂപയായിരുന്നു വില. പിന്നീട് രാത്രി വില വർ‍ധിച്ച് 1,13, 640 രൂപയായിരുന്നു. ഇതിൽ നിന്നാണ് വീണ്ടും വിലയിൽ വ‍ർധനവുണ്ടായിരിക്കുന്നത്. അക്ഷയ തൃതീയ ദിനമായ നാളെ സ്വ‍‍ർണ വിലയിൽ എന്ത് മാറ്റം വരുമെന്ന് കാത്തിരിക്കുകയാണ് സ്വ‍‍ർണാഭരണ പ്രേമികൾ.

അതേ സമയം, രാജ്യത്തെ സ്വര്‍ണ്ണ- വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി. പട്ടികയിലുള്ള ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ ബാങ്കായ സ്‌ബെര്‍ ബാങ്ക് എന്നിവയ്ക്ക് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ള ബാങ്കുകള്‍ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം.

നേരത്തെ, സര്‍ക്കാര്‍ വിജ്ഞാപനം വൈകിയത് കാരണം ബാങ്കുകള്‍ സ്വര്‍ണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് വിപണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഇറക്കുമതി നിയന്ത്രിച്ചതിനാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറയുമെന്നും അത് വഴി വിലക്കയറ്റം ഉണ്ടാകുമെന്നും ആശങ്ക പരന്നു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായി. കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ആറ് ശതമാനത്തോളം ഇടിഞ്ഞ് 415.25 രൂപയിലെത്തി.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- രാവിലെ 1,09,360 രൂപ| വൈകീട്ട് 1,10,480 രൂപ

ഏപ്രിൽ 7- 1,09,880 രൂപ

ഏപ്രിൽ 8- 1,12,800 രൂപ

ഏപ്രിൽ 9- 1,11,080 രൂപ| വൈകീട്ട് 1,11,600 രൂപ

ഏപ്രിൽ 10- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,720 രൂപ

ഏപ്രിൽ 11- രാവിലെ 1,12,080 രൂപ

ഏപ്രിൽ 12- 1,12,080 രൂപ

ഏപ്രിൽ 13- 1,11,800 രൂപ

ഏപ്രിൽ 14- 1,12,880 രൂപ

ഏപ്രിൽ 15- 1,13, 920 രൂപ

ഏപ്രിൽ 16- 1,14,080 രൂപ

ഏപ്രിൽ 17- രാവിലെ 1,13,080 രൂപ| രാത്രി 1,13,640 രൂപ

ഏപ്രിൽ 18- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

PREV
Read more Articles on
click me!

Recommended Stories

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തൊട്ട് സ്വർണം; കേരളത്തിലെ ഇന്നത്തെ വിലയറിയാം