മലയാളികളുടെ അഭിമാനമായ ഭീമയുടെ രാജ്യാന്തര തേരോട്ടം തുടരുന്നു: ആവേശത്തിലായി ദുബായിലെ ഉപഭോക്താക്കള്‍

By Web TeamFirst Published Nov 20, 2019, 5:04 PM IST
Highlights

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഭീമ ഒരുക്കിയിട്ടുണ്ട്. "ദുബായിലെ ആള്‍ക്കാര്‍ രണ്ട് കൈയും നീട്ടി ഭീമയെ സ്വീകരിക്കുമെന്നാണ് വിശ്വാസം" ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി ഗോവിന്ദന്‍ പറഞ്ഞു. 

ദുബായ്: സ്വര്‍ണ‍വ്യാപാരത്തില്‍ നേട്ടത്തിന്റെ പുതിയ അധ്യായങ്ങളെഴുതിയ ഭീമ ജ്വവലേഴ്സ് രാജ്യാന്തര തേരോട്ടം തുടരുന്നു. ദുബായിയിലെ കരാമ സെന്ററില്‍ ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ ഷോറൂം ഭീമ തുറന്നു. നവംബര്‍ എട്ട് വെള്ളിയാഴ്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലിഷ മൂപ്പനാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. 

കരാമ സെന്‍റര്‍ ഷോറും ഉദ്ഘാടനം ചെയ്യാനായത് സന്തോഷകരമായ അവസരമാണെന്ന് അലിഷ മൂപ്പന്‍ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യകാലത്തും സ്വര്‍ണവിപണിയില്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കാനായി എന്നത് ഭീമയ്ക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണെന്ന് കമ്പനി എംഡി അഭിഷേക് ബിന്ദു മാധവ് അഭിപ്രായപ്പെട്ടു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഭീമ ഒരുക്കിയിട്ടുണ്ട്. "ദുബായിലെ ആള്‍ക്കാര്‍ രണ്ട് കൈയും നീട്ടി ഭീമയെ സ്വീകരിക്കുമെന്നാണ് വിശ്വാസം" ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി ഗോവിന്ദന്‍ പറഞ്ഞു. ദുബായ് കരാമ സെന്‍ററിലെ ഭീമയുടെ രണ്ടാമത്തെ ഷോറുമാണ് ഈ മാസം ആദ്യം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തത്. 

ഷോറൂം ഉദ്ഘാടനം ചെയ്ത ആദ്യ ദിവസങ്ങള്‍ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുത്തത്. ആഗോളതലത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ദുബായില്‍ പുതിയ ഷോറും ഭീമ ആരംഭിച്ചിരിക്കുന്നത്. പുതിയ ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി, ടര്‍ക്കിഷ് ജ്വല്ലറി, ഡെയ്‍ലി വെയര്‍ ജ്വല്ലറി എന്നിവയുടെ വലിയ ശേഖരമുണ്ട്. ഉപഭോക്താക്കള്‍ക്കെല്ലാം സേവനത്തിന്‍റെയും സ്വര്‍ണത്തിന്‍റേയും കാര്യത്തില്‍ മികച്ചത് മാത്രം പറയാനുളള ഭീമ ജ്വല്ലറി ആഗോളതലത്തിലേക്ക് അവരുടെ കുതിപ്പ് തുടരുകയാണ്.  
 

click me!