
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായി. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് 1,18,560 രൂപയാണ് വില വരുന്നത്. ഇന്നലെയും മിനിഞ്ഞാന്നും 1, 20, 000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇതിൽ നിന്ന് 1 പവന് 1440 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. ഏതാണ്ട് അതിനോടടുത്ത വിലയാണ് ഇന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
മാർച്ച് 1- 1,26,920 രൂപ ( ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 119440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ (ഏറ്റവും കുറഞ്ഞ സ്വർണ വില)
മാർച്ച് 7- 1, 20, 000
മാർച്ച് 8- 1, 20, 000
മാർച്ച് 9- 1,18,560
അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 280 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെളളിക്ക് ഇന്ന് 2800 രൂപയാണ് വില വരുന്നത്.