സ്വർണ വിലയിൽ നേരിയ ഇടിവ്, ഇന്ന് ഒരു പവന് കേരളത്തിലെ വില 1,14,160 രൂപ; മാറ്റമില്ലാതെ വെള്ളി വില

Published : Sep 21, 2026, 10:05 AM IST
Gold Rate

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ നേരിയ ഇടിവ്. ഇന്നലെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍ർണത്തിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 120 രൂപയോളം ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 14,270 രൂപയിലും പവന് 1,14,160 രൂപയിലുമാണ് കേരളത്തിൽ സ്വ‍ർണ വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായെന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബർ 18- 1,13,240 രൂപ

സെപ്റ്റംബർ 17- 1,12,080 രൂപ

സെപ്റ്റംബർ 16- 1,12,520 രൂപ

സെപ്റ്റംബർ 15- 1,12,320 രൂപ

സെപ്റ്റംബർ 14- രാവിലെ- 1,13,000 രൂപ| വൈകീട്ട്- 1,12,080 രൂപ

സെപ്റ്റംബർ 13- 1,13,240 രൂപ

സെപ്റ്റംബർ 12- 1,13,240 രൂപ

സെപ്റ്റംബർ 11- രാവിലെ 1,12,120 രൂപ| ഉച്ചയ്ക്ക് 1,13,240 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വില കൂടി, ഇന്ന് ഒരു പവന് വില 1,14,280 രൂപ; വെള്ളി വിലയിലും വ‍‌ർധനവ്
കുതിച്ചു കയറി സ്വർണ വില; ഒരു പവന് വില 1,13,240 രൂപ; വെള്ളി വിലയും കൂടി