ഒരു രക്ഷയുമില്ല! സ്വർണത്തിന്റെ ട്രെന്റ് മുകളിലേക്ക് തന്നെ, മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1160 രൂപ

Published : May 21, 2026, 10:04 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപ വർധിച്ച് 1,17,280 രൂപയായി. ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് ഈ മാസത്തിൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,17,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ 14, 660 രൂപയുമായി. ഇന്നലെ രാവിലെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,16,120 രൂപയായിരുന്നു വില. ഇന്നലെ വൈകുന്നേരത്തോടെ വില വർധിച്ച് 1,16,920 രൂപയായിരുന്നു. 24 മണിക്കൂറിനുള്ളിൽ വിലയിൽ 1160 രൂപയാണ് കൂടിയിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലും ഒരു പവൻ വെള്ളിക്ക് 2850 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

മെയ് 3- 1,10,680 രൂപ

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ

മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ

മെയ് 8- 1,11,960 രൂപ

മെയ് 9- 1,11,720 രൂപ

മെയ് 10- 1,11,720 രൂപ

മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ

മെയ് 12- 1,12,920 രൂപ

മെയ് 13- രാവിലെ 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചയ്ക്ക് 1,18,800 രൂപ

മെയ് 14- 1,19,040 രൂപ

മെയ് 15- രാവിലെ 1,17,400 രൂപ| ഉച്ചയ്ക്ക് 1,15,600 രൂപ

മെയ് 16- 1,14,800 രൂപ

മെയ് 17- 1,14,800 രൂപ

മെയ് 18- 1,14,400 രൂപ

മെയ് 19- 1,15,000 രൂപ

മെയ് 20- 1,16,120 രൂപ

മെയ് 21- 1,17,280 രൂപ

PREV
Read more Articles on
click me!

Recommended Stories

ആശ്വാസ ഇറക്കത്തിന് ശേഷം വീണ്ടും പിടിച്ചുകയറി സ്വ‍ർണ വില; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം
ട്രെന്റ് മാറ്റം! ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്വർണ വില ഉയർന്നു; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം