സ്വ‍ർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ, കച്ചവടം നടക്കാതെ ജ്വല്ലറികൾ പ്രതിസന്ധിയിൽ

By Web TeamFirst Published May 15, 2020, 11:15 AM IST
Highlights

സ്വ‍ർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ, കച്ചവടം നടക്കാതെ ജ്വല്ലറികൾ പ്രതിസന്ധിയിൽ 

കൊച്ചി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വർണവില വീണ്ടും സർവ്വക്കാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 50 രൂപ കൂടി 4300 ആയി. 34400 രൂപയാണ് ഒരു പവന് ഇന്നത്തെ വില. 

അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം  കുറവാണെന്ന് ജ്വല്ലറി ഉടമകള്‍. സ്വര്‍ണത്തിൻ്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്‍പനയില്‍ ഇടിവുണ്ടാക്കിയത്. തകര്‍പ്പൻ വിൽപന നടക്കേണ്ട  2 മാസമാണ് കടന്നുപോയത്. ലോക്ഡൗണില്‍ ഇളവ് വന്നതോടെ ചെറുകിട സ്വര്‍ണകടകള്‍ തുറന്നപ്പോഴേക്കും വിവാഹസീസണ് തീരാറായി.ആളുകളുടെ കയ്യില്‍ ചെലവാക്കാൻ പണവുമില്ലാതായി.

കടകളില്‍ വല്ലപ്പോഴും ആരെങ്കിലും വന്നെങ്കിലായി. എത്തുന്നവരാകട്ടെ ചെറിയ തുകയ്ക്കുളള സ്വ‍ർണം മാത്രമേ വാങ്ങുന്നുള്ളൂ. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാൽ വരും ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. സ്വര്‍ണവില്‍പനയില്‍ ഇനിയൊരു ഉണര്‍വ്വുണ്ടാകാൻ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.

click me!