
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് ഗ്രാമിന് 400 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1, 26, 920 ആയി. 24 മണിക്കൂറിനിടെ ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 1015 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 8120 രൂപയാണ് 24 മണിക്കൂറിനിടെ വർധിച്ചത്. പശ്ചിമേഷ്യയിലെ ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതും സ്വർണ വിലയിങ്ങനെ മാറാൻ പ്രധാന കാരണമാകുന്നു. ഈ അനിശ്ചിതാവസ്ഥയിങ്ങനെ തുടർന്നാൽ ഇനിയും സ്വർണ വിലയിൽ വർധനവുണ്ടായേക്കും.
യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സാമ്പത്തിക അരക്ഷിതാവസ്ഥ കണക്കിലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയുണ്ട്. ഇത് വിപണിയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുകയും ഇത് വില വർധനവിന് കാരണമാകുകയും ചെയ്യുന്നു. ഇപ്പോൾ ഉള്ള ഈ സാഹചര്യം ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും. യാത്രാച്ചെലവടക്കം കുത്തനെ കൂടാനാണ് സാധ്യത.