ഒറ്റദിവസം കൊണ്ട് പവന് കൂടിയത് 3000 രൂപക്കടുത്ത്; കേരളത്തിലെ 1 പവൻ സ്വർണത്തിന്റെ വിലയറിയാം

Published : Apr 08, 2026, 10:10 AM IST
gold price today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 1,12,800 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും യുദ്ധസാഹചര്യങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ആഗോള സാമ്പത്തിക സാഹചര്യങ്ങളും പലിശ നിരക്കുകളിലെ മാറ്റങ്ങളും സ്വർണ്ണവിലയുടെ ഭാവി ഗതിയെ നിർണ്ണയിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയായി. ഒരു പവന് 1,12,800 രൂപയാണ് രാവിലത്തെ വില. 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് വർധിച്ചത് 2920 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,09, 880 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.

സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- 1,09,360 രൂപ

സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?

സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.

PREV
Read more Articles on
click me!

Recommended Stories

3 ദിവസത്തിന് ശേഷം വിലയിടിഞ്ഞ് സ്വർണം; കുറഞ്ഞത് 1320 രൂപ, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം
ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ മഞ്ഞ ലോഹം; കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയറിയാം