വീണ്ടും താഴേക്കിറങ്ങി സ്വ‍‍‍ർണ വില, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്, 2 ദിവസം കൊണ്ട് കുറഞ്ഞത് 4720 രൂപ; ഇന്നത്തെ വിലയറിയാം

Published : Jun 11, 2026, 10:05 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞ് 1,06,800 രൂപയായി, ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേസമയം, വെള്ളി വിലയിൽ വർധനവുണ്ടായി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വ‍‌ർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ വ‍ർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8- 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 10- 1,06,800 രൂപ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും വലിയൊരു പടി താഴേക്കിറങ്ങി സ്വർണം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കൽ; ഇന്നത്തെ വിലയറിയാം
4 ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില കുതിച്ചുയർന്നു; സംസ്ഥാനത്തെ ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം