സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

Published : Jul 09, 2026, 10:36 AM IST
gold price today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് 1,05,040 രൂപയായി. ഇന്നലെയും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇതോടെ ഇന്നത്തെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായി. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്നലെ ഉച്ചക്കും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. കേരളത്തിൽ ഇന്ന് രാവിലെ ഗോൾഡ് അസോസിയേഷൻ പുറത്ത് വിട്ട വിലയിൽ നിന്നും 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് ഇന്നലെ വൈകീട്ട് വർധിച്ചിരുന്നത്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില. വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 235 രൂപയും പവന് 2350 രൂപയുമാണ് വില വരുന്നത്. 

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂൺ 8- രാവിലെ 1,05,960 രൂപ|ഉച്ചയ്ക്ക് 1,05,960 രൂപ

ജൂൺ 7- 1,06,520 രൂപ

ജൂലൈ 6- 1,07,520 രൂപ

ജൂലൈ 5- 1,07,600 രൂപ

ജൂലൈ 4- 1,07,600 രൂപ

ജൂലൈ 3- 1,07,800 രൂപ

ജൂലൈ 2- 1,05,440 രൂപ

ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ

ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ

ജൂൺ 29- 1,04,880 രൂപ

ജൂൺ 28- 1,05,560 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ ഇറക്കം! 4 ദിവസം കൊണ്ട് സ്വർണത്തിന് കേരളത്തിൽ കുറഞ്ഞത് 2920 രൂപ; ഇന്നത്തെ നിരക്കറിയാം
ഇനിയും കുറയുമോ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു