മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1400 രൂപ! ഇന്ന് വൈകുന്നേരവും സ്വർണ വിലയിൽ മാറ്റം, നിരക്കറിയാം

Published : Jun 22, 2026, 05:17 PM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1080 രൂപയാണ് വർധിച്ചത്. ഇതോടെ വൈകുന്നേരത്തെ നിരക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന് 1,08,520 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വൈകുന്നേരത്തേക്ക് 135 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1080 രൂപയാണ് വർധിച്ചിരിക്കുന്നത്. നിലവിൽ വൈകുന്നേരമായപ്പോൾ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 13,365 രൂപയും പവന് 1,08,520 രൂപയുമായി. സ്വ‍ർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്സും ഉൾപ്പെടെയുള്ള ചാ‍‌ർജുകൾ ചേ‍‌ർത്ത് വില ഇനിയും കൂടും. ഇന്ന് രാവിലെ ഒരു ​22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 13,430 രൂപയായിരുന്നു വില. ഒരു പവൻ സ്വ‍‌ർണത്തിന് 1,07,440 രൂപയായിരുന്നു. അതേ സമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 25 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില വരുന്നത്.

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8 - 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 11- 1,06,800 രൂപ

ജൂൺ 12- 1,08, 960 രൂപ

ജൂൺ 13- 1,09, 320 രൂപ

ജൂൺ 14- 1,09, 320 രൂപ

ജൂൺ 15- 1,11,120 രൂപ

ജൂൺ 16- 1,11,000 രൂപ

ജൂൺ 17- 1,10,800 രൂപ

ജൂൺ 18- 1,09,640 രൂപ

ജൂൺ 19- 1,06,960 രൂപ

ജൂൺ 20- 1,07,120 രൂപ

ജൂൺ 21- 1,07,120 രൂപ

ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും വില മേലോട്ട് കയറി, കേരളത്തിലെ ഇന്നത്തെ സ്വ‍‌ർണ വിലയറിയാം
വാങ്ങുന്നുണ്ടേൽ ഇപ്പോഴാവാം! വീണ്ടും തകർന്നടിഞ്ഞ് സ്വർണ്ണവില, പവൻ വില 1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് പവന് കുറഞ്ഞത് 2680 രൂപ!