കേരളത്തിലെ സ്വർണ വിലയിൽ നേരിയ വർധനവ്; മാറ്റമില്ലാതെ വെള്ളി വില, ഇന്നത്തെ നിരക്കുകൾ അറിയാം

Published : Sep 25, 2026, 10:01 AM IST
gold price

Synopsis

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ നേരിയ വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇങ്ങനെ പവന് കണക്കാക്കുമ്പോൾ 120 രൂപയുടെ വ‍ർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിൽ ​ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ​ഗോൾഡ് ആന്റ് സിൽവ‍ർ മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വ‍ർണത്തിന് പവന് 1120 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,11,960 രൂപയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ കയറ്റത്തിനുള്ള പ്രവണത കാണിച്ചിരിക്കുന്നത്. അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് വെള്ളി ​ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബ‍‌ർ 25- 1,12,080 രൂപ

സെപ്റ്റംബ‍‍ർ 24- 1,11,960 രൂപ

സെപ്റ്റംബർ 23- 1,13,080 രൂപ

സെപ്റ്റംബർ 22- രാവിലെ- 1,13,480 രൂപ| ഉച്ചയ്ക്ക് 1,12,440 രൂപ

സെപ്റ്റംബർ 21- 1,14,160 രൂപ

സെപ്റ്റംബർ 20- 1,13,480 രൂപ

സെപ്റ്റംബർ 19- 1,13,480 രൂപ

സെപ്റ്റംബർ 18- 1,13,240 രൂപ

സെപ്റ്റംബർ 17- 1,12,080 രൂപ

സെപ്റ്റംബർ 16- 1,12,520 രൂപ

സെപ്റ്റംബർ 15- 1,12,320 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ, മാറ്റമില്ലാതെ വെള്ളി വില
സംസ്ഥാനത്ത് സ്വർണ വില കൂടി; ഇന്ന് ഒരു പവന് വില 1,13,480 രൂപ, വെള്ളി വില ഇടിഞ്ഞു