വീണ്ടും കത്തിക്കയറി സ്വർണ വില; ഒറ്റ ദിവസം കൊണ്ട് കൂടിയത് 1840 രൂപ; ഇന്നത്തെ നിരക്കറിയാം

Published : Mar 28, 2026, 10:36 AM IST
gold price

Synopsis

കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 230 രൂപ വർധിച്ച് 1,08,600 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് വില വർധനവിന് കാരണം. 1,06,120 രൂപയായിരുന്നു ഇന്നലെ രാവിലെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില. രാത്രിയോടെ 1,06,760 രൂപയായി സ്വർണ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 230 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് 1 ഗ്രാം സ്വർണത്തിന് 13,575 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന് 1,08,600 രൂപയുമാണ് വില വരുന്നത്. ഇന്നലത്തെ വിലയിൽ നിന്നും 1840 രൂപയാണ് ഇന്നേക്ക് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ കുറവ് വന്നിരുന്നത്. 1,06,120 രൂപയായിരുന്നു ഇന്നലെ രാവിലെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില. രാത്രിയോടെ 1,06,760 രൂപയായി സ്വർണ വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21- 1,07,040 രൂപ

മാ‍‌ർച്ച് 22- 1,07,040 രൂപ

മാ‍‌‌ർച്ച് 23- രാവിലെ 1,02,680 രൂപ| ഉച്ചക്ക് 99,480 രൂപ| വൈകീട്ട് 1,01,080 രൂപ| രാത്രി 105080 രൂപ

മാർച്ച് 24- രാവിലെ 1,02,920 രൂപ| ഉച്ചക്ക് 1,04, 800 രൂപ

മാർച്ച് 25- 1,07,560 രൂപ

സംസ്ഥാനത്ത് വെള്ളി വിലയിലും നേരിയ വർധനവുണ്ടായിട്ടുണ്ട്. ഇന്ന് 1 ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് വില വരുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞ് താഴേക്ക്! മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1720 രൂപ; ഇപ്പോഴത്തെ സ്വർണ നിരക്കറിയാം
എന്താണെന്റെ പൊന്നേ! കൺഫ്യൂഷൻ മാറുന്നില്ല, പിടി തരാതെ സ്വർണ വില, വീണ്ടും വില കുറഞ്ഞു; ഇന്ന് ഒരു പവൻ വാങ്ങാൻ നൽകേണ്ടത് 1,07, 720 രൂപ