എന്തൊരു മാറ്റമാണ് പൊന്നേ! രാവിലത്തെ വിലയിൽ നിന്ന് ഉച്ചയായപ്പോഴേക്കും കൂടിയത് 1040 രൂപ; ഒരു പവൻ സ്വർണാഭരണം വാങ്ങാൻ വേണ്ടത് 1,11, 520 രൂപയിലധികം

Published : Apr 30, 2026, 03:41 PM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം ഒരു പവൻ സ്വർണത്തിന് 1,11,520 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക സൂചനകളുമാണ് വിലയിലെ ഈ ചാഞ്ചാട്ടത്തിന് പിന്നിൽ. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഉച്ചക്ക് ശേഷം ഗ്രാമിന് 130 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ, നിലവിൽ പവന് 1,11, 520 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളാണിത്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയായിരുന്നു വില. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില.

സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?

സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- രാവിലെ 1,09,360 രൂപ| വൈകീട്ട് 1,10,480 രൂപ

ഏപ്രിൽ 7- 1,09,880 രൂപ

ഏപ്രിൽ 8- 1,12,800 രൂപ

ഏപ്രിൽ 9- 1,11,080 രൂപ| വൈകീട്ട് 1,11,600 രൂപ

ഏപ്രിൽ 10- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,720 രൂപ

ഏപ്രിൽ 11- രാവിലെ 1,12,080 രൂപ

ഏപ്രിൽ 12- 1,12,080 രൂപ

ഏപ്രിൽ 13- 1,11,800 രൂപ

ഏപ്രിൽ 14- 1,12,880 രൂപ

ഏപ്രിൽ 15- 1,13, 920 രൂപ

ഏപ്രിൽ 16- 1,14,080 രൂപ

ഏപ്രിൽ 17- രാവിലെ 1,13,080 രൂപ| രാത്രി 1,13,640 രൂപ

ഏപ്രിൽ 18- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഏപ്രിൽ 19- 1,14,240 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഏപ്രിൽ 20- 1,13,880 രൂപ

ഏപ്രിൽ 21- 1,13, 880 രൂപ

ഏപ്രിൽ 22- 1,13, 480 രൂപ

ഏപ്രിൽ 23- രാവിലെ- 1,12,600 രൂപ| വൈകീട്ട് 113200 രൂപ

ഏപ്രിൽ 24- 1,12,600 രൂപ| വൈകീട്ട് 1,12,960 രൂപ

ഏപ്രിൽ 25- 1,12,960 രൂപ

ഏപ്രിൽ 26- 1,12,960 രൂപ

ഏപ്രിൽ 27- രാവിലെ 1,13,240 രൂപ| 1,12, 720 രൂപ

ഏപ്രിൽ 28- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,400 രൂപ

ഏപ്രിൽ 29- രാവിലെ 1,11, 000 രൂപ| വൈകീട്ട് 1,10,320 രൂപ

ഏപ്രിൽ 30- 1,10,480 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ| ഉച്ചയ്ക്ക് 1,11, 520 രൂപ

PREV
Read more Articles on
click me!

Recommended Stories

ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർദ്ധന; പവന് ഇന്ന് രണ്ട് തവണയായി കൂടിയത് 2080 രൂപ
മാറ്റമില്ലാത്ത 3 ദിവസങ്ങൾ, ഇന്ന് സ്വർണ വില കുറഞ്ഞു, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം