രാവിലെ വിലയിടിവ്, ഉച്ചയ്ക്ക് അതിലുമുയരത്തിൽ കയറി സ്വർണ വില; ഇന്നത്തെ നിരക്കറിയാം

Published : Aug 28, 2026, 02:49 PM IST
gold rate today

Synopsis

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവിന് ശേഷം സ്വർണ വിലയിൽ ഉച്ചയോടെ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് പവന് 960 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,160 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചക്ക് ശേഷം വർധനവ്. കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിലയിടിവിന് ശേഷമാണ് ഇപ്പോൾ കേരളത്തിലെ സ്വർണ വില ഉയർന്നിരിക്കുന്നത്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ, ഒരു ഗ്രാമിന് 14,770 രൂപയും പവന് 1,18,160 രൂപയും ആയതായി കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ ഗ്രാമിന് 14,650 രൂപയും ഒരു പവന് 1,17,200 രൂപയുമായിരുന്നു വില. വെള്ളിക്ക് രാവിലത്തെ വിലയിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ| ഉച്ചയ്ക്ക്- 1,18,160 രൂപ

ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ|ഉച്ചയ്ക്ക്- 1,17,800 രൂപ

ഓഗസ്റ്റ് 26- 1,20,080 രൂപ

ഓഗസ്റ്റ് 25- 1,20,080 രൂപ

ഓഗസ്റ്റ് 24- 1,02,240 രൂപ

ഓഗസ്റ്റ് 23- 1,19,600 രൂപ

ഓഗസ്റ്റ് 22-1,19,600 രൂപ

ഓഗസ്റ്റ് 21- 1,17,680 രൂപ

ഓഗസ്റ്റ് 20- 1,16,800 രൂപ

ഓഗസ്റ്റ് 19- 1,13,640 രൂപ

ഓഗസ്റ്റ് 18- 1,14,320 രൂപ

PREV
Read more Articles on
click me!

Recommended Stories

24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത് 2280 രൂപ; വെള്ളി വിലയും ഇടിഞ്ഞു
ഉച്ചക്ക് ശേഷം സ്വർണം വാങ്ങാനെത്തിയവർക്ക് ലാഭം പവന് 1720 രൂപ; വീണ്ടും കേരളത്തിൽ സ്വർണ വിലയിടിഞ്ഞു