കേരളത്തിൽ 5 ദിവസത്തിന് ശേഷം സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

Published : Jun 29, 2026, 10:47 AM IST
gold rate

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. നാല് ദിവസത്തെ വർധനവിന് ശേഷമാണ് 22 കാരറ്റ് സ്വർണത്തിന് പവന് 680 രൂപ കുറഞ്ഞത്. അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 13,110 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,04,880 രൂപയുമായി ഇന്നത്തെ വില. ഇന്നലെയും മിനിഞ്ഞാന്നും 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയായിരുന്നു വില. കഴിഞ്ഞ 4 ദിവസങ്ങളായി സ്വർണ വില വർധിക്കുന്ന ട്രെന്റ് ആയിരുന്നു ഉണ്ടായിരുന്നത് എന്നത് ശ്രദ്ധേയമാണ്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 240 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്.

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8 - 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 11- 1,06,800 രൂപ

ജൂൺ 12- 1,08, 960 രൂപ

ജൂൺ 13- 1,09, 320 രൂപ

ജൂൺ 14- 1,09, 320 രൂപ

ജൂൺ 15- 1,11,120 രൂപ

ജൂൺ 16- 1,11,000 രൂപ

ജൂൺ 17- 1,10,800 രൂപ

ജൂൺ 18- 1,09,640 രൂപ

ജൂൺ 19- 1,06,960 രൂപ

ജൂൺ 20- 1,07,120 രൂപ

ജൂൺ 21- 1,07,120 രൂപ

ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

ജൂൺ 23- 1,07,000 രൂപ

ജൂൺ 24- 1,05,840 രൂപ

ജൂൺ 25- 1,02,760 രൂപ| ഉച്ചയ്ക്ക്- 1,03,640 രൂപ

ജൂൺ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ

ജൂൺ 27- 1,05,560 രൂപ

ജൂൺ 28- 1,05,560 രൂപ

ജൂൺ 29- 1,04,880 രൂപ

PREV
Read more Articles on
click me!

Recommended Stories

വൈകുന്നേരത്തോടെ പറന്ന് കയറി സ്വർണ വില, മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1120 രൂപ; വിലയിങ്ങനെ
ഓണവും കല്യാണ സീസണും വരുന്നു; സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്, ഇന്നത്തെ നിരക്കറിയാം