ഉച്ചയോടെ വീണ്ടും പൊന്നുരുകി; ഇപ്പോൾ വാങ്ങിയാൽ ഈ മാസത്തെ ഏറ്റവും വിലക്കുറവിൽ വാങ്ങാം, ഇനിയും കുറയുമോ? കാത്തിരുന്ന് ആഭരണ പ്രേമികൾ

Published : Mar 13, 2026, 03:36 PM IST
Gold Price Today

Synopsis

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഡോളർ കരുത്താർജിച്ചതും പലിശ നിരക്കുകളിലെ മാറ്റവുമാണ് വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും ഇടിവ്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വ‍‍‍‍‌ർണം വ്യാപാരം നടക്കുന്നത്. രാവിലെ പവന് 1,18, 250 രൂപയുണ്ടായിരുന്ന സ്വ‍‍ർണ വില 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി കുറയുകയായിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വ‍‌‍‍ർ‍ണത്തിന്റെ വിലയാണിത്. ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ പവന് 1,31,160 രൂപ എന്ന നിരക്കിൽ നിന്നും സ്വർണവില താഴേക്ക് വരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയിൽ മൂല്യവർധനയടക്കം ചെലുത്തിയ സ്വാധീനത്തിൽ ഡോളർ മൂല്യം ഉയർന്നിരുന്നു.

സാധാരണയായി യുദ്ധ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ വില കുതിച്ചുയരാറാണ് പതിവ്. ഇറാൻ-ഇസ്രായേൽ തർക്കങ്ങളും ലബനൻ അതിർത്തിയിലെ അസ്ഥിരതയും എണ്ണവിലയെ അടക്കം സ്വാധീനിക്കുന്നുണ്ട്. എന്നാൽ അമേരിക്കൻ ഡോളർ കരുത്താർജിച്ചതും ലോകരാഷ്ട്രങ്ങൾ പലിശ നിരക്കിൽ വരുത്തിയ മാറ്റങ്ങളും നിലവിൽ വില കുറയാൻ കാരണമായിട്ടുണ്ട്. എങ്കിലും പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളായാൽ വിപണിയിലെ മാറ്റം എങ്ങിനെയാകുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 രൂപ ( ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 119440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ (ഏറ്റവും കുറഞ്ഞ സ്വ‍‍‍‍‌ർണ വില)

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

PREV
Read more Articles on
click me!

Recommended Stories

എന്നാലുമെന്റെ പൊന്നേ! സംസ്ഥാനത്ത് വീണ്ടും സ്വ‍ർണ വിലയിൽ ഇടിവ്; എത്തിയത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിനരികിൽ
യുദ്ധഭീതിക്കിടയിലും താഴ്ന്ന് സ്വർണ വില; കേരളത്തിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ 1,18,960 രൂപ നൽകണം