Gold Price Today : സ്വർണ്ണ വിലയിൽ വൻ കുതിപ്പ്: ഒറ്റ ദിവസം കൊണ്ട് വില കുത്തനെ ഉയർന്നു

Published : Dec 30, 2021, 10:47 AM IST
Gold Price Today : സ്വർണ്ണ വിലയിൽ വൻ കുതിപ്പ്: ഒറ്റ ദിവസം കൊണ്ട് വില കുത്തനെ ഉയർന്നു

Synopsis

അതേസമയം 24 കാരറ്റ് വിഭാഗത്തിൽ സ്വർണ്ണ വില 27 രൂപ ഗ്രാമിന് കുറഞ്ഞു. ഇന്നലെ ഗ്രാമിന് 4926 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 4899 രൂപയായി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില (Gold Price) കുത്തനെ ഉയർന്നു. ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ വിലയിൽ ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് ഉയർന്നത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4590 രൂപയാണ്. ഒരു പവന് വില 36720 രൂപ. ഇന്നലെ സ്വർണത്തിന് ഗ്രാമിന് 4515 രൂപയും പവന് 36120 രൂപയുമായിരുന്നു. 

അതേസമയം 24 കാരറ്റ് വിഭാഗത്തിൽ സ്വർണ്ണ വില 27 രൂപ ഗ്രാമിന് കുറഞ്ഞു. ഇന്നലെ ഗ്രാമിന് 4926 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 4899 രൂപയായി. ഒരുപവൻ 24 കാരറ്റ് സ്വർണം വാങ്ങാൻ 39408 രൂപ ഇന്നലെ ചെലവാകുമായിരുന്നു. ഇന്ന് പവന് വില 216 രൂപ കുറഞ്ഞ് 39192 രൂപയായി. 18 ക്യാരറ്റ് സ്വർണത്തിന് 3710 രൂപയാണ് ഇന്നത്തെ വില. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. വെള്ളി ഗ്രാമിന് 67 രൂപയുമാണ് വില.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും വിലയിൽ ഇടിവ്, ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1440 രൂപ; ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 1,18,560 രൂപ
ഉച്ചക്ക് ശേഷം വീണ്ടും താഴ്ന്ന് സ്വർണ വില, 24 മണിക്കൂറിനിടെ ആകെ കുറഞ്ഞത് 1280 രൂപ; ഇപ്പോഴത്തെ നിരക്കറിയാം