Gold Rate Today: കുത്തനെ കൂടി സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

Published : Oct 02, 2024, 11:00 AM ISTUpdated : Oct 02, 2024, 12:00 PM IST
Gold Rate Today: കുത്തനെ കൂടി സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

Synopsis

കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞ 400  രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്.  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഉയർന്നത്. പവന് ഇന്ന് 400  രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. വിപണിയിൽ ഇന്ന്  ഒരു പവൻ സ്വർണത്തിന്റെ വില 56,800  രൂപയാണ്. 

മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം, ചൈനയുടെ അധിക സാമ്പത്തിക ഉത്തേജനം, ഇവയെല്ലാം സ്വർണവിലയെ ഉയര്‍ത്തുകയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞ 400  രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്.  കഴിഞ്ഞ വെള്ളിയാഴ്ച സർവകാല റെക്കോർഡിൽ ആയിരുന്നു സ്വർണവില. 

വിപണിയിൽ നിന്നും 10 ടൺ സ്വർണം വാങ്ങുന്ന വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം. അതേസമയം ഇത്തരത്തിലുള്ളവർ വീണ്ടും ടൺ കണക്കിന് സ്വർണം വാങ്ങുമ്പോൾ വില ഉയരുന്നു. ഈ പ്രതിഭാസം തുടരുന്നത് സ്വർണവില ചാഞ്ചാടുന്നതിനുള്ള പ്രധാന കാരണം. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില  50 രൂപ ഉയർന്ന 7,100  രൂപയായി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,875 രൂപയാണ്.  വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്. 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56800  രൂപ 

PREV
click me!

Recommended Stories

റെക്കോർഡ് വിലക്കടുത്തേക്ക് വീണ്ടും! 24 മണിക്കൂറിനിടെ വ‍‌‍‌ർധിച്ചത് 8120 രൂപ; ഒരു പവൻ സ്വ‌‍‌ർണത്തിന്റെ വില 1,26,920 രൂപ
പശ്ചിമേഷ്യൻ തീയിൽ കത്തിക്കയറി സ്വർണ വില, ഉച്ചക്ക് വീണ്ടും വർധിച്ചത് 2920 രൂപ; ഒരു പവന് നൽകേണ്ടത് 1,23,720 രൂപയിലധികം