Gold Rate Today: കുത്തനെ ഉയർന്ന് സ്വർണവില; ഈ മാസത്തെ ആദ്യ വില വർദ്ധനവ്

Published : Jun 04, 2024, 11:10 AM IST
Gold Rate Today: കുത്തനെ ഉയർന്ന് സ്വർണവില; ഈ മാസത്തെ ആദ്യ വില വർദ്ധനവ്

Synopsis

ഈ മാസം ആദ്യമായാണ് സ്വർണവില ഉയരുന്നത്. കഴിഞ്ഞ നാല്‌ ദിവസംകൊണ്ട് 800 രൂപയുടെ ഇടിവാണ് സ്വർണവില ഉണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 560  രൂപയാണ് പവന് വർധിച്ചത്. ഇതോടെ വില വീണ്ടും 53,000 ത്തിന് മുകളിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,440 രൂപയാണ്.

ഈ മാസം ആദ്യമായാണ് സ്വർണവില ഉയരുന്നത്. കഴിഞ്ഞ നാല്‌ ദിവസംകൊണ്ട് 800 രൂപയുടെ ഇടിവാണ് സ്വർണവില ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,680 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,555 രൂപയായി.വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 98 രൂപയാണ്. 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 -  ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ

 

PREV
click me!

Recommended Stories

സ്വർണവില കുറഞ്ഞു; തൊഴിലില്ലായ്മ കുറഞ്ഞതായി യുഎസ്, വിപണിയിൽ പതറി നിക്ഷേപകർ
രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു