Gold Rate Today: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ; ഒരു പവന് ഇന്ന് എത്ര നല്‍കണം?

Published : Jan 05, 2025, 11:55 AM ISTUpdated : Jan 05, 2025, 04:48 PM IST
Gold Rate Today: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ; ഒരു പവന് ഇന്ന് എത്ര നല്‍കണം?

Synopsis

തുടർച്ചയായി മൂന്ന് ദിവസം ഉയർന്ന സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായി മൂന്ന് ദിവസം ഉയർന്ന സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. 360 രൂപയാണ് ഇന്നലെ കുറഞ്ഞത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,720 രൂപയാണ്. 

ജനുവരി ഒന്ന് മുതൽ മൂന്ന് 1,200  രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ ഇന്നലെ വില കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപയാണ് കുറഞ്ഞത്. വിപണി വില 7215 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 40 രൂപയാണ് കുറഞ്ഞത്. വിപണിവില 5945  രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 01 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 - ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

PREV
click me!

Recommended Stories

സ്വർണം വീണ്ടും കുതിക്കുന്നു, രണ്ട് ദിവസംകൊണ്ട് ഉയർന്നത് 3,000 രൂപയിലധികം
രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് കൂടി; പവന് ഇന്ന് എത്ര നൽകണം?