Gold Rate Today: വ്യാപാര യുദ്ധത്തിന് തിരികൊളുത്തി ട്രംപ്, റോക്കറ്റ് കുതിപ്പിൽ സ്വർണവില

Published : Feb 05, 2025, 11:30 AM IST
Gold Rate Today: വ്യാപാര യുദ്ധത്തിന് തിരികൊളുത്തി ട്രംപ്, റോക്കറ്റ് കുതിപ്പിൽ സ്വർണവില

Synopsis

ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത് 760 രൂപയാണ്.  ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 63,000  കടന്നു.  ഇന്നലെ 840  രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,240 രൂപയാണ്.  

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ  പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,905 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6535 രൂപയാണ്.  വെള്ളിയുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. ഇന്ന് രണ്ട് രൂപ വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  106 രൂപയാണ്.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

 ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ. 
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ. 
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ. 
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ. 

PREV
click me!

Recommended Stories

ആഗോള തലത്തിൽ ആശങ്ക സൃഷ്ടിച്ച് അമേരിക്കയുടെ നിലപാട്; യൂറോപ്പുമായുള്ള തർക്കം തുടങ്ങിയതോടെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 3160 രൂപ കൂടി
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില ​ഗ്രാമിന് 300 കടന്നു