Gold Rate Today: ഒടുവിൽ 42,000 ത്തിന് താഴേക്ക്; സ്വർണവില ഇന്നും വീണു

Published : Oct 05, 2023, 11:07 AM IST
Gold Rate Today: ഒടുവിൽ 42,000 ത്തിന് താഴേക്ക്; സ്വർണവില ഇന്നും വീണു

Synopsis

പത്ത് ദിവസം, കുറഞ്ഞത് 2000 ത്തിലധികം രൂപ. സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയായി വിലയിടിവ് തുടരുകയാണ്. പത്ത് ദിവസംകൊണ്ട് 2040 രൂപയുടെ കുറവാണുണ്ടായത്.  ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.  ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു. വിപണി നിരക്ക് 41920 രൂപയാണ്. മാർച്ച് 13 നാണ് മുൻപ് സ്വർണവില 42000 ത്തിനു താഴെ എത്തിയത്. 

ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5240 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4333 രൂപയുമാണ്. അതേസമയം,  വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചകൊണ്ട്  4 രൂപ കുറഞ്ഞിട്ടുണ്ട്. വിപണി വില 74  രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ  സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 23- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 26- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,800 രൂപ
സെപ്റ്റംബർ 27- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ
സെപ്റ്റംബർ 28- ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 43,120 രൂപ
സെപ്റ്റംബർ 29- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 42,920 രൂപ
സെപ്റ്റംബർ 30- ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 42,680 രൂപ 
ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ 
ഒക്ടോബർ 2 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ 
ഒക്ടോബർ 3 -  ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ 
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ 
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. . വിപണി വില 41,960 രൂപ 

PREV
click me!

Recommended Stories

സ്വർണവില ഇടിഞ്ഞു, പ്രതീക്ഷയിൽ ഉപഭോക്താക്കളും നിക്ഷേപകരും
സ്വർണവിലയിൽ മാറ്റമില്ല, പ്രതീക്ഷ നിറച്ച് യുഎസ് പണപ്പെരുപ്പ റിപ്പോർട്ട്