Gold Rate Today: സ്വർണ വിപണിയിൽ റെക്കോർഡ് വില; 41,000 ന് മുകളിലേക്ക് ഉയർന്നു

Published : Jan 07, 2023, 10:16 AM ISTUpdated : Jan 07, 2023, 10:30 AM IST
Gold Rate Today: സ്വർണ വിപണിയിൽ റെക്കോർഡ് വില; 41,000 ന് മുകളിലേക്ക് ഉയർന്നു

Synopsis

41000 ന് മുകളിലേക്ക് വീണ്ടും സ്വർണവില. ഇന്നലെ കുറഞ്ഞ അതെ തുക ഇന്ന് കൂടി. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. വിപണി നിരക്കുകൾ അറിയാം   

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം കുത്തനെ ഉയർന്ന ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. അതെ തുക തന്നെയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ വീണ്ടും സ്വർണവില 41,000  ലേക്ക് കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,040 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു.  ഇന്നത്തെ വിപണി വില 5130 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4240  രൂപയാണ്.  

2020 ആഗസ്റ്റ് 5 ന് ശേഷമുളള ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.  ഗ്രാമിന് 5100 രൂപയായിരുന്നു അന്നത്തെ സ്വർണ വില. 2020 ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് റെക്കോർഡ് വിലയുണ്ടായിരുന്നത്. 5250 രൂപയായിരുന്നു അന്നത്തെ വില.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഇടിഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണിയിലെ വില 74 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

2023 ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 40,480 രൂപ
ജനുവരി 2 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 40,360 രൂപ
ജനുവരി 3 - ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 40,360 രൂപ
ജനുവരി 4 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 40,880 രൂപ
ജനുവരി 5 - ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,040 രൂപ
ജനുവരി 6 - ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ

PREV
Read more Articles on
click me!

Recommended Stories

രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു, ഇന്നലെ വൈകീട്ട് ഉയർന്ന വില രാവിലെ കുറഞ്ഞു