Gold Rate Today: വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം; നെഞ്ചിടിപ്പുമായി ഉപഭോക്താക്കൾ

Published : Apr 08, 2024, 09:57 AM ISTUpdated : Apr 08, 2024, 10:01 AM IST
Gold Rate Today: വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം; നെഞ്ചിടിപ്പുമായി ഉപഭോക്താക്കൾ

Synopsis

ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ 2353 ഡോളർ വരെ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡ് ഉയരത്തിൽ. സ്വർണ്ണവില ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52520 രൂപയാണ്. 

അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്ത് 2303 ഡോളർ വരെ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവർധനവ് ഉണ്ടായിട്ടുള്ളത്

ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഏപ്രിൽ 1 - ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ 
ഏപ്രിൽ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ 
ഏപ്രിൽ 3 - ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ 
ഏപ്രിൽ 4 - ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ

PREV
click me!

Recommended Stories

നിക്ഷേപകര്‍ക്ക് തിരിച്ചടി; എസ്ബിഐയും എച്ച്ഡിഎഫ്‌സിയും ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എഫ്ഡി പലിശ നിരക്ക് കുറച്ചു
Gold Rate Today: കേരളത്തിൽ ഇന്ന് ഒരു പവന് എത്ര നൽകണം? ഇന്നത്തെ സ്വർണവില അറിയാം