Gold Rate Today: നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ; ഒരു പവന് ഇന്ന് എത്ര നൽകണം

Published : Oct 08, 2024, 10:10 AM IST
Gold Rate Today: നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ; ഒരു പവന് ഇന്ന് എത്ര നൽകണം

Synopsis

റെക്കോർഡ് വിലയിലാണ് കഴിഞ്ഞ ആഴ്ച വരെ സ്വർണവ്യാപാരം നടന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 160  രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,800 രൂപയാണ്.

റെക്കോർഡ് വിലയിലാണ് കഴിഞ്ഞ ആഴ്ച വരെ സ്വർണവ്യാപാരം നടന്നത്. ഇന്നലെ  ഗ്രാമിന് 20  രൂപയാണ് കുറഞ്ഞത്. 56,960 വരെ എത്തിയ സ്വർണവില 57,000  കടക്കുമോ എന്ന ആശങ്കയിലായിരുന്നു വിവാഹ വിപണി. അതിൽ ചെറിയൊരു ആശ്വാസം മാത്രമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 20  രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,100  രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്.  വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ് 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 

PREV
click me!

Recommended Stories

മാറി മാറിഞ്ഞ് സ്വർണ വില, ഇന്ന് വീണ്ടും വിലയിൽ വർധനവ്; കേരളത്തിലെ സ്വർണ നിരക്കുകൾ അറിയാം
ഉച്ചയായപ്പോൾ 'പൊന്നുരുകി', സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്ന് ആകെ കുറഞ്ഞത് 640 രൂപ!