Gold Rate Today: രണ്ടാം ദിവസവും വീണ് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

Published : Nov 08, 2022, 10:03 AM IST
Gold Rate Today: രണ്ടാം ദിവസവും വീണ് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

Synopsis

സ്വർണവില വീണ്ടും കുറഞ്ഞു. മാറ്റമില്ലാതെ തുടർന്ന് വെള്ളിയുടെ വില. രണ്ട് ദിവസംകൊണ്ട് 160 രൂപയുടെ ഇടിവ്. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇടിഞ്ഞത്. ഇന്നലെയും 80 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. അതേസമയം ശനിയാഴ്ച സ്വർണവില കുത്തനെ ഉയർന്നിരുന്നു. 720 രൂപയാണ് വർദ്ധിച്ചത്. ഇന്നും ഇന്നലെയുമായി 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ  വിപണി വില (Today's Gold Rate) 37600 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നും 10 രൂപ  കുറഞ്ഞു. ഇന്നലെയും 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് ഇന്നും കുറഞ്ഞത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3895 രൂപയാണ്. 

ALSO READ: ജനങ്ങളുടെ കൈവശമുള്ള കറൻസിയിൽ റെക്കോർഡ് വർദ്ധന; നോട്ട് നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84 ശതമാനം അധികം

അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 66  രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില 90 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 20     -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില - 37080 രൂപ
ഒക്ടോബർ 21     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.          വിപണി വില - 37000 രൂപ
ഒക്ടോബർ 22     -  ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു.          വിപണി വില - 37600 രൂപ
ഒക്ടോബർ 23     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37600 രൂപ
ഒക്ടോബർ 24     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37600 രൂപ
ഒക്ടോബർ 25     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില - 37480 രൂപ
ഒക്ടോബർ 26     -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു.          വിപണി വില - 37600 രൂപ
ഒക്ടോബർ 27     -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 37680 രൂപ
ഒക്ടോബർ 28     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില - 37680 രൂപ
ഒക്ടോബർ 29     - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.            വിപണി വില - 37400 രൂപ
ഒക്ടോബർ 30     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                          വിപണി വില - 37400 രൂപ
ഒക്ടോബർ 31     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.          വിപണി വില - 37280 രൂപ
നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ
നവംബർ     07     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37520  രൂപ

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ആശ്വാസത്തിന് വകയില്ല, ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ
പ്രവാസികള്‍ക്ക് ആശ്വാസം: കറന്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് നിയമങ്ങള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ