Gold Rate Today: വീണ്ടും 57,000 കടന്നു; മൂന്ന് ദിവസത്തിനുശേഷം തലപൊക്കി സ്വർണവില

Published : Dec 09, 2024, 11:02 AM IST
Gold Rate Today: വീണ്ടും 57,000  കടന്നു; മൂന്ന് ദിവസത്തിനുശേഷം തലപൊക്കി സ്വർണവില

Synopsis

ഈ മാസം ആദ്യവാരം മുതൽ സ്വർണവില 57,000 ത്തിനും 56,000 ത്തിനും ഇടയിൽ ചാഞ്ചാടുകയാണ്.


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 57,000 ത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,040 രൂപയാണ്.  

വെള്ളിയാഴ്ച പവന് 200  രൂപ കുറഞ്ഞിരുന്നു. ഈ മാസം ആദ്യവാരം മുതൽ സ്വർണവില 57,000 ത്തിനും 56,000 ത്തിനും ഇടയിൽ ചാഞ്ചാടുകയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയര്ന്ന 7130 ലേക്കെത്തി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് 5885 രൂപയായി. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 01 - സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 - സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ വർധിച്ചു .വിപണി വില 57,120 രൂപ
ഡിസംബർ 06 - ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 56,920 രൂപ
ഡിസംബർ 07 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 08- സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 09 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 57,040 രൂപ

PREV
click me!

Recommended Stories

പൊള്ളുന്ന വിലയിൽ സ്വർണം, കത്തിക്കയറി വെള്ളിയുടെ വിലയും; വിപണി നിരക്കുകൾ അറിയാം
ആഗോള തലത്തിൽ ആശങ്ക സൃഷ്ടിച്ച് അമേരിക്കയുടെ നിലപാട്; യൂറോപ്പുമായുള്ള തർക്കം തുടങ്ങിയതോടെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 3160 രൂപ കൂടി