Gold Rate Today: കൂടിയും കുറഞ്ഞും സ്വർണവില; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

Published : Jun 10, 2023, 10:11 AM IST
Gold Rate Today: കൂടിയും കുറഞ്ഞും സ്വർണവില; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

Synopsis

സ്വർണവില താഴേക്ക്. ഇന്നലെ വെള്ളിയുടെ വിലയും സ്വർണവിലയും കൂടിയിരുന്നു. എന്നാൽ ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ സ്വർണവില ചാഞ്ചാടുന്നുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കൂടിയിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,400  രൂപയാണ്.

അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5550 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. വിപണി വില 4600 രൂപയാണ്.

വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഉയർന്നിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,480 രൂപ
ജൂൺ 8 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,160 രൂപ
ജൂൺ 9 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,400 രൂപ

PREV
Read more Articles on
click me!

Recommended Stories

യുദ്ധഭീതിക്കിടയിലും താഴ്ന്ന് സ്വർണ വില; കേരളത്തിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ 1,18,960 രൂപ നൽകണം
വീണ്ടും കുതിച്ച് സ്വർണ വില; രണ്ട് ദിവസത്തിനിടെ പവന് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കറിയാം