Gold Rate Today: റെക്കോർഡ് തകർക്കാൻ സ്വർണവില; വിപണിയിലേക്ക് ഉറ്റുനോക്കി ഉപഭോക്താക്കൾ

Published : Mar 12, 2025, 12:16 PM IST
Gold Rate Today: റെക്കോർഡ് തകർക്കാൻ സ്വർണവില; വിപണിയിലേക്ക് ഉറ്റുനോക്കി ഉപഭോക്താക്കൾ

Synopsis

ഫെബ്രുവരി 25 ന് 64,600  എന്ന റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം. ഇന്നത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ ഈ റെക്കോർഡ് വരും ദിവസങ്ങളിൽ മറികടന്നേക്കും. 

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഇന്നലെ സ്വർണവില കുറഞ്ഞത്‌ നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇന്നലെ കുറഞ്ഞതിന്റെ ഇരട്ടിയാണ് ഇന്ന് കൂടിയത് എന്നത് ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,520 രൂപയാണ്. 

മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സ്വർണവില കുറഞ്ഞത്‌. ഇന്ന് വില വർധിച്ചതോടെ റെക്കോർഡ് നിരക്കിനടുത്തേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഫെബ്രുവരി 25 ന് 64,600  എന്ന റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം. ഇന്നത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ ഈ റെക്കോർഡ് വരും ദിവസങ്ങളിൽ മറികടന്നേക്കും. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8055 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6635 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയും ഇന്ന് ഉയർന്നിട്ടുണ്ട്.. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.  

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 - ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ

PREV
click me!

Recommended Stories

സ്വർണവില കുറഞ്ഞു; തൊഴിലില്ലായ്മ കുറഞ്ഞതായി യുഎസ്, വിപണിയിൽ പതറി നിക്ഷേപകർ
രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു