Gold Rate Today: ഒടുവിൽ 42,000 താഴെയെത്തി സ്വർണവില; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 160 രൂപ

Published : Feb 14, 2023, 10:09 AM IST
Gold Rate Today: ഒടുവിൽ 42,000  താഴെയെത്തി സ്വർണവില; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 160 രൂപ

Synopsis

സ്വർണവിലയിൽ ഇടിവ്. ഇന്നലെയും ഇന്നുമായി 160 രൂപ കുറഞ്ഞു. വെള്ളിയുടെ വിലയിൽ മാറ്റമില്ല മാറ്റമില്ല. വ്യപണി നിരക്കുകൾ അറിയാം   

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു.  ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. 5 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4325 രൂപയാണ്.  

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

2023 ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഫെബ്രുവരി 1 -  ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 - ഒരു പവൻ സ്വർണത്തിന് 480  രൂപ ഉയർന്നു. വിപണി വില 42,880 രൂപ 
ഫെബ്രുവരി 3 - ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ 
ഫെബ്രുവരി 4 - ഒരു പവൻ സ്വർണത്തിന് 560  രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 6 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,120 രൂപ 
ഫെബ്രുവരി 7 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,200 രൂപ 
ഫെബ്രുവരി 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,200 രൂപ 
ഫെബ്രുവരി 9 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 42,320 രൂപ 
ഫെബ്രുവരി 10 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 11 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,080 രൂപ
ഫെബ്രുവരി 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ 
ഫെബ്രുവരി 13 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 42,000 രൂപ
ഫെബ്രുവരി 14 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ

PREV
Read more Articles on
click me!

Recommended Stories

ആഗോള തലത്തിൽ ആശങ്ക സൃഷ്ടിച്ച് അമേരിക്കയുടെ നിലപാട്; യൂറോപ്പുമായുള്ള തർക്കം തുടങ്ങിയതോടെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 3160 രൂപ കൂടി
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില ​ഗ്രാമിന് 300 കടന്നു