Gold Rate Today: സ്വാതന്ത്ര്യദിനത്തിൽ സ്വർണവില ഇടിഞ്ഞു; മാറ്റമില്ലാതെ വെള്ളിയുടെ വില

Published : Aug 15, 2023, 10:31 AM IST
Gold Rate Today: സ്വാതന്ത്ര്യദിനത്തിൽ സ്വർണവില ഇടിഞ്ഞു; മാറ്റമില്ലാതെ വെള്ളിയുടെ വില

Synopsis

വിപണിയിൽ എത്തുന്നതിന് മുൻപ് സ്വർണം വെള്ളി നിരക്കുകൾ അറിയാം   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച പവന് 80  രൂപ ഉയർന്നിരുന്നു. ഇന്ന് 80  രൂപ തന്നെയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച 480  രൂപ കുറഞ്ഞതോടെ സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43640  രൂപയാണ്. 

ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5455  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4523  രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77  രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. 


ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2-  ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,120 രൂപ
ഓഗസ്റ്റ് 6-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ഓഗസ്റ്റ് 9 - ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 10 - ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഓഗസ്റ്റ് 11 - ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 43,640 രൂപ
ഓഗസ്റ്റ് 12 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,720 രൂപ
ഓഗസ്റ്റ് 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,720 രൂപ
ഓഗസ്റ്റ് 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,720 രൂപ
ഓഗസ്റ്റ് 15 - ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,640 രൂപ

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വർണവില ഇടിഞ്ഞു, പ്രതീക്ഷയിൽ ഉപഭോക്താക്കളും നിക്ഷേപകരും
സ്വർണവിലയിൽ മാറ്റമില്ല, പ്രതീക്ഷ നിറച്ച് യുഎസ് പണപ്പെരുപ്പ റിപ്പോർട്ട്