
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കുത്തനെയുള്ള കയറ്റത്തിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ 240 രൂപയും കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43960 രൂപയാണ്.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഒക്ടോബർ ഒന്നിന് 42,680 രൂപയായിരുന്നു സ്വർണവില. ഇത് ഒക്ടോബർ 5 ആയപ്പോഴേക്കും 41,960 ൽ വരെ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലക്കായിരുന്നു ഇത്. എന്നാൽ ഒക്ടോബർ 6 മുതൽ സ്വർണവില ഉയരുകയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 15 രൂപ കുറഞ്ഞ് 5495 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ
ഒക്ടോബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ
ഒക്ടോബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,000 രൂപ
ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഒക്ടോബർ 7 (ഉച്ചയ്ക്ക്) - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 10 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 42,920 രൂപ
ഒക്ടോബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,920 രൂപ
ഒക്ടോബർ 12 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയർന്നു. വിപണി വില 43,200 രൂപ
ഒക്ടോബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,200 രൂപ
ഒക്ടോബർ 14 - രു പവന്‍ സ്വര്‍ണത്തിന് 1120 രൂപ ഉയർന്നു. വിപണി വില 44,320 രൂപ
ഒക്ടോബർ 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,320 രൂപ
ഒക്ടോബർ 16 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,080 രൂപ
ഒക്ടോബർ 17 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം