Gold Rate Today: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിവാഹ വിപണിക്ക് ആശ്വാസം, വില കൂടിയിട്ടില്ല

Published : May 18, 2025, 11:20 AM IST
Gold Rate Today: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിവാഹ വിപണിക്ക് ആശ്വാസം, വില കൂടിയിട്ടില്ല

Synopsis

ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് മുകളിലെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച സ്വർണവില ഉയർന്നിരുന്നു. പവന് 880 രൂപയാണ് കൂടിയത് ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 69,760 രൂപയാണ്.

വ്യാഴാഴ്ച പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില. വെള്ളിയാഴ്ച വില വർധിച്ചതോടെ വില കുറയുമെന്ന പ്രതീക്ഷയ്‌ക്കാണ്‌ മങ്ങലേറ്റത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7185 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

മെയ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

 മെയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ

മെയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ

മെയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ

മെയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ

മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ

മെയ് 6 - ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ

മെയ് 7 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ

മെയ് 8 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ

മെയ് 9 - ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ

മെയ് 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ

മെയ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ

മെയ് 12 - രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ

മെയ് 13 - ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ

മെയ് 14 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 70,440 രൂപ

മെയ് 15 - ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ

മെയ് 16 - ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ

മെയ് 17 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്, മാർച്ചിലെ വിപണിയിൽ സംഭവിച്ചത് എന്ത്?
സ്വർണ വിലയിൽ ഇടിവ്; കേറിയും ഇറങ്ങിയും 30 ദിവസത്തിനിടെ കുറഞ്ഞത് 18,900 രൂപ! ഇന്നത്തെ വിലയറിയാം