Gold Rate Today: പ്രതീക്ഷയോടെ സ്വർണാഭരണ ഉപഭോക്താക്കൾ; വില വീണ്ടും ഇടിഞ്ഞു

Published : Apr 22, 2024, 11:44 AM IST
Gold Rate Today: പ്രതീക്ഷയോടെ സ്വർണാഭരണ ഉപഭോക്താക്കൾ; വില വീണ്ടും ഇടിഞ്ഞു

Synopsis

വില കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഒരു പവന്റെ വില ഇപ്പോഴും 54000 ത്തിന് മുകളിലാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 400  രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54040  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6755 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5665 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം  സാധാരണ വെള്ളിയുടെ വില 89 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

വില കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഒരു പവന്റെ വില ഇപ്പോഴും 54000 ത്തിന് മുകളിലാണ്. നിലവിൽ സ്വർണാഭരണ ഉപഭോക്താക്കൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക്  നയിക്കുന്ന കാരണമാണ് വില ഉയരുന്നത്. 

ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഏപ്രിൽ 1 - ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ 
ഏപ്രിൽ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ 
ഏപ്രിൽ 3 - ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ 
ഏപ്രിൽ 4 - ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർധിച്ചു. വിപണി വില 52800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപ
ഏപ്രിൽ 12- ഒരു പവന് 800 രൂപ വർധിച്ചു. വിപണി വില 53760 രൂപ
ഏപ്രിൽ 13- ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ഏപ്രിൽ 14- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 53200 രൂപ
ഏപ്രിൽ 15-  ഒരു പവന് 440 രൂപ വർധിച്ചു. വിപണി വില 53640 രൂപ
ഏപ്രിൽ 16-  ഒരു പവന് 720 രൂപ വർധിച്ചു. വിപണി വില 54360 രൂപ
ഏപ്രിൽ 17- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 54360 രൂപ
ഏപ്രിൽ 18-  ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 54120 രൂപ
ഏപ്രിൽ 19-  ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 54520 രൂപ
ഏപ്രിൽ 20-  ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 54440 രൂപ
ഏപ്രിൽ 21-  വിപണി വിലയില്‍ മാറ്റമില്ല. വിപണി വില 54440 രൂപ
ഏപ്രിൽ 22-  ഒരു പവന് 400 രൂപ കുറഞ്ഞു. വിപണി വില 54040 രൂപ

PREV
click me!

Recommended Stories

സ്വർണവിലയിൽ മാറ്റമില്ല, പ്രതീക്ഷ നിറച്ച് യുഎസ് പണപ്പെരുപ്പ റിപ്പോർട്ട്
സ്വർണവില കുറഞ്ഞു; തൊഴിലില്ലായ്മ കുറഞ്ഞതായി യുഎസ്, വിപണിയിൽ പതറി നിക്ഷേപകർ