Gold Rate Today: വീണ്ടും 'വീണു'; സ്വർണവിലയിൽ വമ്പൻ ഇടിവ്

Published : Jul 22, 2023, 10:29 AM IST
Gold Rate Today: വീണ്ടും 'വീണു'; സ്വർണവിലയിൽ വമ്പൻ ഇടിവ്

Synopsis

രണ്ട് ദിവസംകൊണ്ട് സ്വർണവില കുത്തനെ കുറഞ്ഞു. വെള്ളിയുടെ വിലയും താഴേക്ക്. വിപണി നിരക്ക് അറിയാം   

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഒറ്റയടിക്ക് 240  രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർധിച്ചതിനെ ശേഷമാണു ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,120 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25  രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. വിപണി വില 4578 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ  വിപണി നിരക്ക് 103 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 1 -  ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,400 രൂപ
ജൂലൈ 7 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.  വിപണി വില 43,320 രൂപ
ജൂലൈ 8 -  ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു.  വിപണി വില 43,640 രൂപ
ജൂലൈ 9 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.    വിപണി വില 43,640 രൂപ
ജൂലൈ 10 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.  വിപണി വില 43,560 രൂപ 
ജൂലൈ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,560 രൂപ
ജൂലൈ 12 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.   വിപണി വില 43720 രൂപ
ജൂലൈ 13 - ഒരു പവൻ സ്വർണത്തിന് 220 രൂപ ഉയർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 16 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,000 രൂപ
ജൂലൈ 18 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.  വിപണി വില 44,080 രൂപ
ജൂലൈ 19 -  ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു.  വിപണി വില 44,480 രൂപ
ജൂലൈ 20 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.  വിപണി വില 44,560 രൂപ
ജൂലൈ 21 -  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു.  വിപണി വില 44,320 രൂപ
ജൂലൈ 22 -  ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു.  വിപണി വില 44,120 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്നത്തെ വില അറിയാം
സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്; വെള്ളി വിലയും കുതിക്കുന്നു