ആശ്വാസത്തിന് ആയുസ്സില്ല; സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവില മുകളിലേക്ക്

By Web TeamFirst Published Mar 23, 2023, 10:30 AM IST
Highlights

വില കുറയുമെന്ന പ്രതീക്ഷ തെറ്റിച്ചുകൊണ്ട് കുതിച്ചുയർന്ന് സ്വർണവില. വെള്ളിയുടെ വിലയും മുകളിലേക്ക് തന്നെ 
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യയാനങ്ങളാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്.  ഒരു പവൻ സ്വർണത്തിന് 640  രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാൽ ഇന്ന് 480  രൂപ ഉയർന്നു.  വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43840 രൂപയാണ്.  

ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 60 രൂപ ഉയർന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. 5480 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 50 രൂപ ഉയർന്നു. വിപണി വില 4550  രൂപയാണ്.

വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 90  രൂപയാണ്

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 - ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 07 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.  വിപണി വില 41,320 രൂപ
മാർച്ച് 08 - ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു.  വിപണി വില 40,800 രൂപ
മാർച്ച് 09 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.  വിപണി വില 40,720 രൂപ
മാർച്ച് 10 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 41,120 രൂപ
മാർച്ച് 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.  വിപണി വില 41,720 രൂപ
മാർച്ച് 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,720 രൂപ
മാർച്ച് 13 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 41,960 രൂപ
മാർച്ച് 14 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു  .  വിപണി വില 42,520 രൂപ
മാർച്ച് 15 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു .  വിപണി വില 42,440 രൂപ
മാർച്ച് 16 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 42,840 രൂപ
മാർച്ച് 17 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 43,040 രൂപ
മാർച്ച് 18 - ഒരു പവൻ സ്വർണത്തിന് 1200 രൂപ ഉയർന്നു.  വിപണി വില 44,240 രൂപ
മാർച്ച് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,240 രൂപ
മാർച്ച് 20 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില 43,840 രൂപ
മാർച്ച് 21 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 44,000 രൂപ
മാർച്ച് 22 - ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു.  വിപണി വില 43360 രൂപ
മാർച്ച് 23 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില 43840 രൂപ

click me!