Latest Videos

Gold Rate Today: സ്വർണവില വീണു; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

By Web TeamFirst Published May 23, 2024, 11:35 AM IST
Highlights

മൂന്ന് ദിവസംകൊണ്ട് 1280  രൂപയാണ് പവൻ കുറഞ്ഞത്. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800  രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800  രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച 480  രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280  രൂപയാണ് പവൻ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. നിരക്കുകൾ ഉയർത്തില്ലെന്ന ഫെഡ് റിസർവ് മിനിറ്റ്സ് സൂചനയെ തുടർന്നാണ് നിരക്കുകൾ കുറഞ്ഞത്.  പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നു, ഇതും സ്വർണ വില കുറയാൻ കാരണമായി. കൂടാതെ നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി. 
 
ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കുറഞ്ഞു. 6730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞു. വില 5600 രൂപയായി. അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. മൂന്ന് രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്. 

മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 - ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ 
മെയ് 2 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ 
മെയ് 3 - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ 
മെയ് 4 - ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ 
മെയ് 5 - സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ 
മെയ് 6 - ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 - ഒരു പവന് സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 53600 രൂപ
മെയ് 11 - ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53800 രൂപ
മെയ് 12 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53800 രൂപ
മെയ് 13 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53720 രൂപ
മെയ് 14 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 53400 രൂപ
മെയ് 15 - ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 53720 രൂപ
മെയ് 16 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 54280 രൂപ
മെയ് 17 - ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54080 രൂപ
മെയ് 18 - ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 54720 രൂപ
മെയ് 19 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54720 രൂപ
മെയ് 20 - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 55120 രൂപ
മെയ് 21 - ഒരു പവന് സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 54640 രൂപ
മെയ് 22 - സ്വർണവിലയിൽ മാറ്റമില്ല.. വിപണി വില 54640 രൂപ
മെയ് 23 - ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. .. വിപണി വില 53840 രൂപ
 

click me!