ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; സ്വർണവില കുത്തനെ ഇടിഞ്ഞു

By Web TeamFirst Published May 26, 2023, 10:49 AM IST
Highlights

വമ്പൻ ഇടിവിൽ സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണം വാങ്ങാം ഇത് ഉഗ്രൻ ടൈം. വിവാഹ വിപണിക്ക് ആശ്വാസം 
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. 520 രൂപയാണ് രണ്ട ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,520 രൂപയാണ്. 

ഇന്നലെ സ്വർണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ 1958 ഡോളറായിരുന്നു  അന്തര്ഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില. വൈകിട്ട് 7 മണിക്ക് യുഎസ് വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥനത്തും സ്വർണവില കുത്തനെ ഇടിഞ്ഞു. 

ALSO READ: മുകേഷ് അംബാനിയും ഇഷ അംബാനിയും പിരിച്ചുവിട്ടത് 1000 തൊഴിലാളികളെ; കൂടുതൽ രാജി ആവശ്യപ്പെട്ടേക്കും

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 45 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണി വില 5565 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 10 രൂപ കുറഞ്ഞു. വിപണി വില 4610 രൂപയാണ്. 

വെള്ളിയുടെ വില ഇന്നും കുറഞ്ഞു. ചൊവ്വ വെള്ളിയുടെ വില ഉയര്ന്നിരുന്നെങ്കിലും ഇന്നലെ ഒരു രൂപ കുറഞ്ഞു. ഇന്നും ഒരു രൂപയുടെ ഇടിവാണ് ഉണ്ടായത്.  ഇതോടെ  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്

ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ

മെയ് 1 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.  വിപണി വില 44,560 രൂപ
മെയ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 - ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു.  വിപണി വില 45,200 രൂപ
മെയ് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു.  വിപണി വില 45,600 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 45,760 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
മെയ് 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,360 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു. വിപണി വില 45,560 രൂപ
മെയ് 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,560 രൂപ
മെയ് 12 -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,240 രൂപ
മെയ് 13 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,320 രൂപ
മെയ് 14 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,320 രൂപ
മെയ് 15 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,320 രൂപ
മെയ് 16 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,400 രൂപ
മെയ് 17 -  ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 45,040 രൂപ
മെയ് 18 -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ
മെയ് 19 -  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,640 രൂപ
മെയ് 20 -  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 45,040 രൂപ
മെയ് 21 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 45,040 രൂപ
മെയ് 22 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 45,040 രൂപ
മെയ് 23 -  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,800 രൂപ
മെയ് 24 -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,000 രൂപ
മെയ് 25 -  ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,640 രൂപ
മെയ് 26 -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,520 രൂപ

click me!