
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് രാവിലെയും ഉച്ചക്കും വൈകീട്ടും വില മാറ്റമുണ്ടായെന്നത് ശ്രദ്ധേയമാണ്. ഇന്ന് രാവിലെ പവന് 1,13, 400 രൂപയിൽ തുടങ്ങിയ വ്യാപാരം ഉച്ചയോടെ 1,11, 400 രൂപയിലേക്ക് താഴ്ന്നിരുന്നു. വൈകീട്ട് വീണ്ടും 1,10, 200 രൂപയിലേക്ക് സ്വർണ വില താഴ്ന്നിരിക്കുകയാണ്. അതായത് മണിക്കൂറുകൾക്കുള്ളിൽ 3200 രൂപയുടെ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളാണിത്.
കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.
മാർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ
മാർച്ച് 7- 1, 20, 000 രൂപ
മാർച്ച് 8- 1, 20, 000 രൂപ
മാർച്ച് 9- 1,18,560 രൂപ
മാർച്ച് 10- 1,19,080 രൂപ
മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ
മാർച്ച് 12- 1,18,960 രൂപ
മാർച്ച് 13- 1,18, 240 രൂപ| വൈകീട്ട് 1,17,840 രൂപ
മാർച്ച് 14- 1,17,080 രൂപ
മാർച്ച് 15- 1,17,080 രൂപ
മാർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ
മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ
മാർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ
മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)