സ്വർണമുണ്ടോ പണയം വെക്കാൻ? സിബിൽ സ്കോർ ഉയർത്താൻ എളുപ്പവഴി ഇതോ...

Published : Mar 07, 2025, 01:19 PM IST
സ്വർണമുണ്ടോ പണയം വെക്കാൻ? സിബിൽ സ്കോർ ഉയർത്താൻ എളുപ്പവഴി ഇതോ...

Synopsis

വിദ​ഗ്ദരുടെ അഭിപ്രായത്തിൽ സ്വർണ പണയ വായ്പ ക്രെഡറ്റ് സ്കോ‍ർ ഉയർത്താനുള്ള ഒരു പരിഹാര മാർ​ഗമാണ്

വായ്പ എടുക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ക്രെഡിറ്റ് സ്കോർ. കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള ഒരു വ്യക്തിക്ക് വായ്പ ലഭിക്കണമെന്നില്ല. അല്ലെങ്കിൽ വായ്പ വളരെ ചെലവേറിയതാകും. ക്രെഡിറ്റ് സ്കോ‍ർ അല്ലെങ്കിൽ സിബിൽ സ്കോ‍ർ ഉയർത്താൻ സ്വർണപണയ വായ്പ ഉപകരിക്കും. വിദ​ഗ്ദരുടെ അഭിപ്രായത്തിൽ സ്വർണ പണയ വായ്പ ക്രെഡറ്റ് സ്കോ‍ർ ഉയർത്താനുള്ള ഒരു പരിഹാര മാർ​ഗമാണ്. അതെങ്ങനെയെന്ന് പരിശോധിക്കാം

സാധാരണയായി ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്ക് ബാങ്കുകൾ വായ്പ നൽകാറില്ല. ഇനി അഥാവാ വായ്പ നൽകിയാൽതന്നെ അത് ഉയർന്ന പലിശ നിരക്കിൽ ആയിരിക്കും. ച്ലപ്പോൾ വായ്പയ്ക്ക് അപോക്ഷിച്ച തുക തന്നെ വായ്പയായി ലഭിക്കണമെന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ക്രെഡിറ്റ് സ്കോർ ഉയർത്താൻ ഒരു വ്യക്തി പാടുപെട്ടേക്കാം. ഈ സാഹചര്യത്തിൽ ​ഗോൾഡ് ലോൺ ഉപകാരപ്പെടും.  ഒരു ചെറിയ സ്വർണ്ണ വായ്പ ഉത്തരവാദിത്തത്തോടെ തിരിച്ചടയ്ക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ സാമ്പത്തിക വിശ്വാസ്യത പ്രകടിപ്പിക്കാനും സിബിൽ സ്കോർ ഉയർത്താനും സാധിക്കും. 

കാരണം, സ്വർണ പണയ വായ്പ സാധാരണയായി ക്രെഡിറ്റ് സ്കോറുകളെ വലിയതോതിൽ ആശ്രയിക്കുന്നില്ല. അതിനാൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞ ഒരു വ്യക്തിക്കും സ്വർണ വായ്പ ലഭിക്കും. ദീർഘകാലത്തേക്കുള്ള ഒരു വായ്പയെക്കാൾ ഹ്രസ്വകാല സ്വർണ്ണ വായ്പകൾ സിബിൽ സ്കോർ ഉയർത്താൻ സഹായിക്കുന്നു. കാരണം, വായ്പ അടച്ചു തീർത്തു കഴിഞ്ഞാൽ ഇത് എളുപ്പത്തിൽ ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കും. 

വ്യക്തിഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, സ്വർണ്ണ വായ്പകൾക്ക് കുറഞ്ഞ ഡോക്യുമെന്റേഷൻ മാത്രമേ ആവശ്യമുള്ളൂ, കൂടാതെ വായ്പ പെട്ടെന്ന് ലഭിക്കുകയും ചെയ്യും. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിലും പെട്ടെന്ന് വായ്പ ആവശ്യമുള്ളവർക്ക് ബെസ്റ്റ് ഓപ്ഷനാണ് ​ഗോൾഡ് ലോൺ. 

PREV
click me!

Recommended Stories

Gold Rate Today: ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു പവന് എത്ര നൽകണം; കത്തിക്കയറി വെള്ളിയുടെ വില
Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ഒരു പവന് ഇന്ന് എത്ര നൽകണം?