ഇന്ത്യൻ വിവാഹങ്ങളിൽ സ്വർണ്ണത്തിന്റെ പ്രാധാന്യം- മഞ്ഞലോഹത്തിന്റെ ചരിത്രം

By Web TeamFirst Published Oct 31, 2019, 10:37 AM IST
Highlights

എന്താണ് സ്വർണത്തെ ഇന്ത്യൻ വിവാഹങ്ങളിലെ നിത്യസാന്നിധ്യമാക്കുന്ന ആ സവിശേഷത? അതിനുള്ള ചില കാരണങ്ങൾ ഇതാ.

ഇന്ത്യൻ വിവാഹങ്ങളിൽ പൊതുവായി കാണുന്ന ചിലതുണ്ട് - വിഭവസമൃദ്ധമായ സദ്യ, ബന്ധുമിത്രാദികൾ ഒന്നിച്ചുവരുമ്പോഴുള്ള ആവേശം, ചടങ്ങിന്  പുത്തൻ വസ്ത്രങ്ങളണിഞ്ഞുവരുന്നവരുടെ തിളക്കം, പിന്നെ, സ്വർണ്ണാഭരണങ്ങളും. സ്വർണ്ണമില്ലാതെ എന്ത് ഭാരതീയ വിവാഹം? നൂറ്റാണ്ടുകളായി ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട എല്ലാ വിവാഹങ്ങളുടെയും അവിഭാജ്യ ഘടകമാണ് സ്വർണ്ണമെന്ന് ഈ മഞ്ഞലോഹം.

എന്താണ് സ്വർണത്തെ ഇന്ത്യൻ വിവാഹങ്ങളിലെ നിത്യസാന്നിധ്യമാക്കുന്ന ആ സവിശേഷത ? അതിനുള്ള ചില കാരണങ്ങൾ ഇതാ.

ചെന്നുകേറുന്ന വീടിന്റെ വരലക്ഷ്മിയാണ് വധു എന്നാണ് സങ്കൽപം. ലക്ഷ്മീദേവിയുടെ അനുഗ്രഹം സ്വർണ്ണാഭരണങ്ങളിലുണ്ട് എന്നും. അതുകൊണ്ടുതന്നെ ആ അനുഗ്രഹങ്ങളും കൊണ്ടുവേണം ഭർത്തൃഭവനത്തിൽ ചെന്നുകേറാൻ എന്ന് സങ്കൽപം.

 എല്ലാക്കാലത്തും വിലയിടിയാതെ നിൽക്കുന്ന ഒരേയൊരു നിക്ഷേപം സ്വർണ്ണമാണ്.  വിവാഹം ചെയ്തുവിടുന്ന പെൺകുട്ടിക്കും അവളുടെ പ്രതിശ്രുതവരനുമായി, പുതിയൊരു ജീവിതത്തിന്റെ മൂലധനമായി അച്ഛനമ്മമാർ  കാത്തുവെക്കുന്ന ഒരു സമ്പാദ്യം കൂടിയാണ് സ്വർണ്ണം.

ഭർത്തൃഭവനത്തിലേക്ക് ആദ്യമായി പ്രവേശിക്കുന്ന സ്ത്രീ സ്വർണ്ണമണിഞ്ഞു കേറിചെന്നാൽ അവിടെ സർവൈശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.

മഞ്ഞവർണ്ണം ആത്മാവിനെ പരിപാവനമാക്കും എന്നാണ് സങ്കൽപം. ക്ഷുദ്രശക്തികളെ അകറ്റിനിർത്താൻ ചടങ്ങുകളിൽ ഭാര്യാഭർത്താക്കന്മാർ എന്തെങ്കിലും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്.

സ്വർണ്ണാഭരണങ്ങളുടെ സാന്നിധ്യം ചടങ്ങുകളിൽ ദൈവസാന്നിദ്ധ്യത്തിന്റെ തേജസ്സുപകരും എന്നാണ് പരക്കെയുള്ള വിശ്വാസം. ദൈവാനുഗ്രഹത്തിന് സ്വർണ്ണസാന്നിധ്യം ഉപകരിക്കുമത്രേ.

വിവാഹവേളയിൽ പെൺകുട്ടികൾക്കു മേൽനിറയെ പൊന്നിട്ടു പറഞ്ഞുവിടുന്നത് നമ്മുടെ നാട്ടിലെ പതിവാകയാൽ പെൺകുട്ടികൾ ജനിക്കുന്ന അന്നുതൊട്ടേ വർഷവർഷം അല്പാല്പമായി പൊന്നു വാങ്ങിസൂക്ഷിക്കുന്ന മാതാപിതാക്കളും ഇന്ന് കൂടിവരികയാണ്. ആശിച്ചു മോഹിച്ചു വാങ്ങി തങ്ങളുടെ ബാങ്ക് ലോക്കറുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന മനോഹരമായ ആഭരണങ്ങൾ ആളുകൾ പുറത്തെടുത്ത് കൊണ്ടുവന്ന് ധരിക്കുന്ന ആഘോഷവേള കൂടിയാണ് നമ്മുടെ വിവാഹങ്ങൾ.

click me!