ദിവസങ്ങളുടെ കണക്കല്ല, 2 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ന് പൊന്ന് വാങ്ങാം; കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ വില

Published : Mar 21, 2026, 10:50 AM IST
Gold Price Today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വമ്പൻ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 2200 രൂപ കുറഞ്ഞ് ഇന്നത്തെ വില 1,07,040 രൂപയായി. ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിക്കുന്നതിന്റെ ഭാഗമായി വെള്ളി വിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വമ്പൻ ഇടിവ്. 22 കാരറ്റ് 1 ​ഗ്രാം സ്വ‍‍ർണത്തിന് 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി ഇന്നത്തെ വില. ഒരു ​പവൻ 22 കാരറ്റ് സ്വ‍‍‌ർണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയിൽ നിന്നും പവന് 2200 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പവൻ 22 കാരറ്റ് സ്വർണം 1,09,240 രൂപയായിരുന്നു. ഇന്നലെ രാവിലെ 1 പവൻ സ്വ‍‌ർണത്തിന് 1,10,680 രൂപയായിരുന്നു വില.

കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഫെബ്രുവരിയിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരുന്നത്.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21 രാവിലെ 1,07,040 രൂപ

വെളളി വിലയിലും ഇന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിക്ക് 245 രൂപയും 1 പവൻ വെള്ളിക്ക് 2,450 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

രണ്ടേ രണ്ട് ദിവസം കൊണ്ട് സ്വർണ വില ഇടിഞ്ഞത് 6,200 രൂപ; വൈകുന്നേരവും വില മാറി, നിരക്കറിയാം
ഇന്നലെ മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 3200 രൂപ, ഇന്ന് ചെറുതായെങ്കിലും തിരിച്ചു കയറി സ്വ‍‍‌ർണം; ഇന്നത്തെ നിരക്കുകളറിയാം