സംസ്ഥാനത്ത് സ്വർണ വിലയിൽ മൂന്നാം ദിവസവും തുടർച്ചയായ ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ വില നിലവാരം അറിയാം

Published : May 28, 2026, 10:01 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് പവന് 560 രൂപ കുറഞ്ഞ് 1,14,440 രൂപയായി. വെള്ളി വിലയിലും ഇന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ രാവിലെ 9.20 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 14,305 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 1,14,440 രൂപ നൽകണം. ഇന്നലെത്തെ അപേക്ഷിച്ച് ഗ്രാമിന് 70 രൂപയുടെ കുറവും പവന് 560 രൂപയുടെ കുറവുമാണ് ഉണ്ടായിരിക്കുന്നത്.

പതിനെട്ട് കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,755 രൂപയും പവന് 94,040 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപയും 14 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും കുറഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ മാറ്റം രേഖപ്പെടുത്തിയ ഒൻപത് കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5,900 രൂപയാണ് വില (പവന് 47,200 രൂപ).

വെള്ളി വിലയിലും ഇന്ന് ഇടിവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 275 രൂപയും, പത്ത് ഗ്രാം വെള്ളിയുടെ വില 2,750 രൂപയുമാണ്. കേരളത്തിലെ സ്വർണ്ണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ചാഞ്ചാടിയാടീ... സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്, ഇറക്കുമതി ചുങ്കം കൂട്ടിയപ്പോഴുള്ള വര്‍ധനവിൽ നിന്ന് വില താഴേക്ക് തന്നെ, ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ
പടിയിറങ്ങുന്ന ലക്ഷണമില്ല, മുകളിലേക്ക് തന്നെ! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്