വീണ്ടും കുതിച്ചു കയറി സ്വർണ വില, വെറും 5 ദിവസം കൊണ്ട് വർധിച്ചത് 3480 രൂപ! കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

Published : Jul 23, 2026, 10:49 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. പവന് 560 രൂപ വർധിച്ച് 1,08,000 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പവന് 3480 രൂപയുടെ വർധനവാണ് ഉണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ സ്വർണ് വിലയിൽ ദിവസവും വർധനവാണ് രേഖപ്പെടുത്തുന്നത്. 5 ദിവസത്തിനുള്ളിൽ 3480 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ സ്വ‍‌ർണം ​ഗ്രാമിന് 13,500 രൂപയും പവന് 1,08,000 രൂപയുമായി വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. നിലവിൽ 22 കാരറ്റ് വെള്ളി ​ഗ്രാമിന് 240 രൂപയിലും 10 ​ഗ്രാമിന് 2,400 രൂപയിലും തന്നെ തുടരുന്നു.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂലൈ 23- 1,08,000 രൂപ

ജൂലൈ 22- 1,07,440 രൂപ

ജൂലൈ 21- 1,05,760 രൂപ

ജൂലൈ 20- 1,05,200 രൂപ

ജൂലൈ 19- 1,05,080 രൂപ

ജൂലൈ 18- 1,05,080 രൂപ

ജൂലൈ 17- 1,04,520 രൂപ

ജൂലൈ 16- 1,05,080 രൂപ

ജൂലൈ 15- 1,05,280 രൂപ

ജൂലൈ 14- 1,04,720 രൂപ

ജൂലൈ 13- 1,04,800 രൂപ

PREV
Read more Articles on
click me!

Recommended Stories

കുതിച്ചു പാഞ്ഞ് സ്വ‌ർണ വില, വെള്ളി വിലയും കൂടി; കേരളത്തിലെ ഇന്നത്തെ നിരക്കുകളറിയാം
ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവ്; വെള്ളി വിലയും കൂടി, ഇന്നത്തെ നിരക്കറിയാം