
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,775 രൂപയിലും ഒരു പവൻ 1,10,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് പവന് 240 രൂപയോശളം കുറഞ്ഞ് ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒക്ടോബർ 2- 1,10,200 രൂപ
ഒക്ടോബർ 1- 1,09,440 രൂപ
സെപ്റ്റംബർ 30- 1,09,680 രൂപ
സെപ്റ്റംബർ 29- 1,09,120 രൂപ
സെപ്റ്റംബർ 28- രാവിലെ 1,10,120 രൂപ| ഉച്ചയ്ക്ക് 1,09,320 രൂപ
സെപ്റ്റംബർ 27- 1,11,960 രൂപ
സെപ്റ്റംബർ 26- 1,11,960 രൂപ
സെപ്റ്റംബർ 25- 1,12,080 രൂപ
സെപ്റ്റംബർ 24- 1,11,960 രൂപ
സെപ്റ്റംബർ 23- 1,13,080 രൂപ
സെപ്റ്റംബർ 22- രാവിലെ- 1,13,480 രൂപ| ഉച്ചയ്ക്ക് 1,12,440 രൂപ